ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് . ബിഹാര്‍, ഡല്‍ഹി, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
സമാജ‌്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ‌് യാദവ‌്, കോൺഗ്രസ‌് നേതാക്കളായ ദിഗ‌്‌വിജയ‌്സിങ‌്, ഷീല ദീക്ഷിത‌്, ആർജെഡി നേതാവ‌് രഘുവംശ‌് പ്രസാദ‌്, കേന്ദ്രമന്ത്രിമാരായ മേനക ഗാന്ധി, ഹർഷ‌്‌വർധൻ, രാധ മോഹൻസിങ‌്,, ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍, എഎപി നേതാക്കളായ അദിഷി മർലേന, രാഘവ‌് ഛദ്ദ എന്നിവരാണ‌് ആറംഘട്ട വോട്ടെടുപ്പിലെ പ്രമുഖ സ്ഥാനാർഥികൾ. ഈ മാസം 19 നാണ് അവസാനഘട്ട വോട്ടെടുപ്പ് . വോട്ടെണ്ണൽ മെയ് 23 ന്.