ETV Bharat / briefs

തെക്കുപടിഞ്ഞാറൻ ജപ്പാനിലെ വെള്ളപ്പൊക്കത്തിൽ 44 പേർ മരിച്ചു - japan flood death

കുമാമോട്ടോ, മിയസാക്കി, കഗോഷിമ എന്നിവിടങ്ങളിലെ 117000 വീടുകളിൽ നിന്നുള്ള 254000 താമസക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതര്‍ നിര്‍ദേശിച്ചു

japan
japan
author img

By

Published : Jul 6, 2020, 7:06 PM IST

ടോക്കിയോ: കനത്ത മഴയെത്തുടർന്ന് ജപ്പാനിലെ തെക്കുപടിഞ്ഞാറൻ മേഖലയായ ക്യുഷുവിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. വെള്ളപ്പൊക്കത്തില്‍ നിരവധി പേരെ കാണാതാവുകയും 44 പേര്‍ മരിക്കുകയും ചെയ്തു. ജപ്പാനിലെ കാലാവസ്ഥാ ഏജൻസി കനത്ത മഴയുണ്ടാകാന്‍ സാധ്യതയുള്ളതായി ഫുകുവോക, നാഗസാക്കി തുറമുഖങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജീവന്‍ രക്ഷിക്കുന്നതിന് ആവശ്യമായ മുന്‍രുതലുകള്‍ സ്വീകരിക്കാന്‍ സാഗ പ്രിഫെക്ചര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. കുമാമോട്ടോ, മിയസാക്കി, കഗോഷിമ പ്രദേശങ്ങളിലെ 117000 വീടുകളിൽ നിന്നുള്ള 254000 താമസക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതര്‍ നിര്‍ദേശിച്ചു. 1500 പേര്‍ ഇപ്പോള്‍ 86 ദുരിതാശ്വാസ ക്യാമ്പുകളിലാണ്. മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം റോഡുകള്‍ താറുമാറായി. നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.