ETV Bharat / briefs

അഫ്ഗാന്‍ അതിർത്തിയില്‍ ആക്രമണം: 4 പാക് സൈനികർ കൊല്ലപ്പെട്ടു - soldiers killed in ambush near Afghan border

അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നിര്‍മിക്കുന്ന വേലിയുടെ 90 ശതമാനം ജോലികളും പൂർത്തിയായി.

അഫ്ഗാന്‍ ബോര്‍ഡറില്‍ ആക്രമണം: 4 പാക് സൈനികർ കൊല്ലപ്പെട്ടു 4 Pak soldiers killed in ambush near Afghan border പാക്കിസ്ഥാന്‍ Afghan border soldiers killed in ambush near Afghan border അഫ്ഗാന്‍ ബോര്‍ഡറില്‍ ആക്രമണം
അഫ്ഗാന്‍ ബോര്‍ഡറില്‍ ആക്രമണം: 4 പാക് സൈനികർ കൊല്ലപ്പെട്ടു
author img

By

Published : May 6, 2021, 3:23 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ ബോര്‍ഡറിനടുത്തുള്ള ബലൂചിസ്ഥാനില്‍ നടന്ന ആക്രമണത്തില്‍ നാല് പാകിസ്ഥാന്‍ സൈനികർ കൊല്ലപ്പെടുകയും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജില്ലാ അതിർത്തിയിൽ ഫെൻസിംഗ് പ്രവർത്തനങ്ങളിൽ അർദ്ധസൈനികർ ഏർപ്പെട്ടിരിക്കുമ്പോഴാണ് ആക്രമണം നടന്നതെന്ന് ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്‌പിആർ) പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

Also Read: എംബസി ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി

ആക്രമണത്തിന് തൊട്ടുപിന്നാലെ പരിക്കേറ്റ സൈനികരെ തലസ്ഥാന നഗരമായ ക്വറ്റയിലെ സംയോജിത സൈനിക ആശുപത്രിയിലേക്ക് (സിഎംഎച്ച്) മാറ്റി. അഫ്ഗാനിസ്ഥാനുമായി 2,600 കിലോമീറ്റർ അതിർത്തിയിൽ പാകിസ്ഥാന്‍ നിര്‍മിക്കുന്ന വേലിയുടെ 90 ശതമാനം ജോലികളും പൂർത്തിയായി. തീവ്രവാദ പ്രവർത്തനങ്ങളും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കള്ളക്കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായാണ് വേലി സ്ഥാപിക്കുന്നതെന്ന് നേരത്തെ ഐഎസ്‌പിആർ പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.