പാറ്റ്ന: ബിഹാറിലെ അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ചയുണ്ടായ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 83 ആയി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. ഗോപാല്‍ഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണമുണ്ടായത്. 13 പേരാണ് ഇവിടെ മിന്നലേറ്റ് മരിച്ചത്. ദര്‍ബംഗ ജില്ലയില്‍ അഞ്ച് പേര്‍ മരിച്ചു. സിവാനില്‍ നാല് പേര്‍ മരിച്ചു. മധുബാനി, വെസ്റ്റ് ചമ്പാരന്‍ എന്നീ ജില്ലകളില്‍ രണ്ടുപേര്‍ വീതമാണ് മരിച്ചത്. ഗോപാല്‍ഗഞ്ച് ജില്ലയിലെ ബറൗലി, ഉച്ച്കഗാവ്, ഗോപാല്‍ഗഞ്ച്, മജ്ഹ, കറ്റേയ, വിജയ് ബ്ലോക്ക്സ് എന്നിവിടങ്ങളില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് മിന്നലേറ്റ് മരിച്ചത്.
ദര്‍ബംഗ ജില്ലയില്‍ കുട്ടികളുള്‍പ്പടെ അഞ്ച് പേരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റുവെന്നും ജില്ലാ ദുരന്ത നിവാരണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഹനുമാൻ നഗർ ബ്ലോക്കിലെ രണ്ട് ആൺകുട്ടികൾ, ബഹാദൂർ ബ്ലോക്കിലെ ഒരു പെൺകുട്ടി, ബിറോൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമവാസിയായ ഒരു സ്ത്രീ, ബഹേരി പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള മറ്റൊരു സെറ്റിൽമെന്റ് സ്വദേശി എന്നിവരാണ് മരിച്ചത്.
മധുബാനി ജില്ലയിലെ ബെൽഹ ഗ്രാമത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ദമ്പതികൾ മിന്നലേറ്റ് മരിച്ചത്. പശ്ചിമ ചമ്പാരൻ ജില്ലയിലെ ഷിക്കാർപൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള രണ്ട് ഗ്രാമങ്ങളിൽ രണ്ട് കർഷകർ വയലില്‍ ജോലി ചെയ്യവെയാണ് മിന്നലേറ്റ് മരിച്ചത്.