ETV Bharat / briefs

ദുർമന്ത്രവാദത്തിനിടെ 16കാരി മരിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു

author img

By

Published : May 30, 2019, 4:15 PM IST

കൊല്ലം കൊച്ചു മക്കാനി പള്ളി പുരയിടത്തിൽ മുംതാസ്, കുരീപ്പുഴ മുതിരപ്പറമ്പ് പള്ളി പടിഞ്ഞാറ്റതിൽ ജെറീന, ഇരവിപുരം വാളത്തുങ്കൽ എൻ എസ് മൻസിലിൽ ഉസ്താദ് എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരാണ് പിടിയിലായത്

അന്വേഷണം വ്യാപിപ്പിച്ചു

കൊല്ലം: ദുർമന്ത്രവാദത്തിനിടെ 16കാരി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നൗഷാദിന്‍റെ ഭാര്യക്കെതിരെയും അന്വേഷണം. കഴിഞ്ഞ ദിവസം നൗഷാദിനെയും രണ്ട് സ്ത്രീകളെയും അടക്കം കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കൊച്ചു മക്കാനി പള്ളി പുരയിടത്തിൽ മുംതാസ്, കുരീപ്പുഴ മുതിരപ്പറമ്പ് പള്ളി പടിഞ്ഞാറ്റതിൽ ജെറീന, ഇരവിപുരം വാളത്തുങ്കൽ എൻ എസ് മൻസിലിൽ ഉസ്താദ് എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരാണ് പിടിയിലായത്.

16കാരിയുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു. അറസ്റ്റിലായ മുംതാസും ജെറീനയും പെൺകുട്ടിയുടെ ബന്ധുക്കളാണ്. ഇവരുടെ സംരക്ഷണയിലാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയുടെ അച്ഛൻ വിദേശത്താണ്. രണ്ടുമാസം മുമ്പ് പനി ബാധിച്ച് പെൺകുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയിരുന്നു. എന്നാൽ അവിടെ നിന്ന് നൽകിയ മരുന്നുകൾ വാങ്ങി നൽകാതെയും നിർദ്ദേശിച്ച പരിശോധനകൾ നടത്താതെയും പെൺകുട്ടിയെ ദുർമന്ത്രവാദത്തിനായി തിരുനെൽവേലി തീർഥാടന കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പെൺകുട്ടിയുടെ ശരീരത്തിൽ അമ്മയുടെ ബാധ പ്രവേശിച്ചതാണ് അസുഖത്തിന് കാരണമെന്നും മന്ത്രവാദത്തിലൂടെ മാത്രമേ ഇത് മാറ്റാൻ കഴിയൂ എന്നും പറഞ്ഞാണ് പ്രതി നൗഷാദിന്റെ നേതൃത്വത്തിൽ തീർഥാടന കേന്ദ്രത്തിലേക്ക് പോയത്. നൗഷാദ് നാട്ടിലും ബാധയൊഴിപ്പിക്കൽ, മന്ത്രവാദം എന്നിവ നടത്തിയിരുന്നു. ഏപ്രിൽ 12ന് തിരുനെൽവേലി ആറ്റിൻകരയിലെ തീർഥാടന കേന്ദ്രത്തിന് അടുത്തുള്ള സ്വകാര്യ ലോഡ്ജിൽ വച്ച് രോഗം മൂർച്ഛിച്ച് പെൺകുട്ടി മരിക്കുകയായിരുന്നു.

നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിക്കാൻ ശ്രമിച്ചിരുന്നു എന്നാൽ സമീപവാസികൾ ഇടപെട്ടതിനെത്തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിക്ക് രോഗം ഭേദമാകാൻ യാതൊരു മരുന്നും നൽകിയിരുന്നില്ലെന്ന് കണ്ടെത്തി. ഇതാണ് സംഭവം പൊലീസിൽ എത്തിച്ചത്.

Intro:ദുർമന്ത്രവാദത്തിനിടെ 16കാരി മരിച്ച സംഭവത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം

Body:ദുർമന്ത്രവാദത്തിനിടെ 16കാരി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഉസ്താദിൻറെ ഭാര്യക്കെതിരെയും അന്വേഷണം. കഴിഞ്ഞദിവസം ഉസ്താദിനെയും രണ്ട് സ്ത്രീകളെയും അടക്കം കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കൊച്ചു മക്കാനി പള്ളി പുരയിടത്തിൽ മുംതാസ്, കുരീപ്പുഴ മുതിരപ്പറമ്പ് പള്ളി പടിഞ്ഞാറ്റതിൽ ജെറീന, ഇരവിപുരം വാളത്തുങ്കൽ എൻ.എസ് മൻസിലിൽ ഉസ്താദ് എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരാണ് പിടിയിലായത്. മരിച്ച പെൺകുട്ടിയുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു. അറസ്റ്റിലായ മുംതാസും ജെറീനയും പെണ്കുട്ടിയുടെ അമ്മായിമാരാണ്. ഇവരുടെ സംരക്ഷണയിലാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. അച്ഛൻ വിദേശത്താണ്. രണ്ടുമാസം മുമ്പ് പനിബാധിച്ച് പെൺകുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. എന്നാൽ അവിടെ നിന്ന് നൽകിയ മരുന്നുകൾ വാങ്ങി നൽകാതെയും നിർദ്ദേശിച്ച പരിശോധനകൾ നടത്താതെയും തിരുനെൽവേലി തീർത്ഥാടന കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ അമ്മയുടെ ബാധ പ്രവേശിച്ചതാണ് അസുഖത്തിന് കാരണമെന്നും മന്ത്രവാദത്തിലൂടെ മാത്രമേ ഇത് മാറ്റാൻ കഴിയൂ എന്നും പറഞ്ഞാണ് പ്രതി നൗഷാദിന്റെ നേതൃത്വത്തിൽ തീർത്ഥാടന കേന്ദ്രത്തിലേക്ക് പോയത്.നൗഷാദിന് നാട്ടിലും ബാധയൊഴിപ്പിക്കൽ, മന്ത്രവാദം എന്നിവ നടത്തിയിരുന്നു. ഏപ്രിൽ 12ന് തിരുനെൽവേലി ആറ്റിൻകരയിലെ തീർത്ഥാടന കേന്ദ്രത്തിന് അടുത്തുള്ള സ്വകാര്യ ലോഡ്ജിൽ വച്ച് രോഗം മൂർച്ഛിച്ച് പെൺകുട്ടി മരിക്കുകയായിരുന്നു. നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിക്കാൻ ശ്രമിച്ചപ്പോൾ സമീപവാസികൾ ഇടപെടുകയും തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടിക്ക് രോഗം ഭേദമാകാൻ യാതൊരു മരുന്നും നൽകിയിരുന്നില്ലെന്ന് കണ്ടെത്തി. ഉസ്താദിൻറെ ഭാര്യയായ ശാന്തിനിയും ഇവർക്കൊപ്പം തിരുനെൽവേലിയിൽ പോയിരുന്നു. ഇവർക്ക് നേരിട്ട് കുറ്റകൃത്യത്തിൽ പങ്കില്ലെങ്കിലും നടന്ന സംഭവങ്ങൾ കുറ്റകരമാണെന്ന ബോധ്യം അവർക്ക് ഉണ്ടാകേണ്ടതായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

Conclusion:ഇ ടി വി ഭാരത്‌ കൊല്ലം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.