ETV Bharat / briefs

പശ്ചിമ ബംഗാളില്‍ 16 കൊവിഡ് മരണം കൂടി - west bengal news

ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19819 ആയി. ഇതില്‍ 6083 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

westbengal
westbengal
author img

By

Published : Jul 2, 2020, 9:16 PM IST

കൊല്‍ക്കത്ത: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പശ്ചിമ ബംഗാളില്‍ കൊവിഡ് ബാധിച്ച് 16 പേര്‍ കൂടി മരിച്ചു. 649 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19819 ആയി. ഇതില്‍ 6083 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 509 പേര്‍ കൂടി രോഗവിമുക്തി നേടി. ഇതുവരെ സംസ്ഥാനത്ത് 699 കൊവിഡ് മരണങ്ങളാണുണ്ടായത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19148 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷം ആയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ആകെ കേസുകൾ 6,04,641 ആണ്. ഇതിൽ 2,26,947 സജീവ കേസുകളുണ്ട്. 3,59,860 രോഗിക‍ൾ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 434 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് മരണം 17,834 ആണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.