ജോഹന്നാസ്‌ബർഗ്: ഇന്ത്യയിൽ നിന്ന് ഡർബനിലേക്ക് പോയ ചരക്ക് കപ്പലിലെ 14 ക്രൂ അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അതേസമയം കപ്പലിലെ ഒരു ചീഫ് എഞ്ചിനീയറുടെ മരണത്തിന് കാരണം ഹൃദയാഘാതമാണെന്നും കൊവിഡ് അല്ലെന്നും അധികൃതർ അറിയിച്ചു.
ഞായറാഴ്‌ച ഡർബനിൽ എത്തിയ കപ്പലിലെ എല്ലാ അംഗങ്ങളെയും പരിശോധിച്ചതിലാണ് 14 പേർക്ക് കൊവിഡ് പോസിറ്റീവ് ആയത്. ഇവർ നിലവിൽ ക്വാറന്‍റൈനിൽ തുടരുകയാണെന്നും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷിച്ചു വരുന്നതായും അധികൃതർ അറിയിച്ചു. കൂടാതെ ആരെയും കപ്പലിൽ നിന്ന് പുറത്തേക്ക് പോകാനോ പ്രവേശിക്കാനോ അനുവദിക്കില്ലെന്നും അറിയിച്ചു.
ഞായറാഴ്‌ച വൈകുന്നേരം മുതൽ 200 ഓളം തുറമുഖ ജോലിക്കാർ കപ്പലിൽ ജോലി ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം 3000 ടൺ അരി സ്വമേധയാ ലോഡുചെയ്യുന്നു. 50 കിലോ ബാഗുകളിലായാണ് അരി എത്തിയത്. ഞായറാഴ്‌ച മുതൽ ധാരാളം ആളുകൾ കപ്പലിൽ കയറിയിറങ്ങിതിനാൽ സമ്പർക്ക പട്ടികയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം ഫിലിപ്പിനോ കപ്പലിലെ അംഗങ്ങൾ ഇന്ത്യയുമായി നേരിട്ടാണ് യാത്ര നടത്തിയത്. അവിടെ പരിശോധന നടത്തി ആവശ്യാനുസരണം നടപടികൾ സ്വീകരിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
നിലവിൽ കപ്പലിലെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തുറമുഖത്തേക്ക് എത്തുന്ന എല്ലാ കപ്പലുകളും പരിശോധിക്കാൻ കർശന നടപടി സ്വീകരിച്ചതായി അതോറിറ്റി അറിയിച്ചു. കൂടാതെ ഇവിടേക്കെത്തുന്ന കപ്പലുകൾക്ക് തുറമുഖത്തേക്ക് പ്രവേശിക്കുന്നതിനും പുറപ്പെടുന്നതിനും മുമ്പായി തുറമുഖ ആരോഗ്യം, മൈഗ്രേഷൻ, എംആർസിസി, കസ്റ്റംസ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കാൻ ടിഎൻപിഎയ്‌ക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ ദിനംപ്രതി ആയിരക്കണക്കിന് മരണങ്ങൾക്ക് കാരണമാകുന്ന പുതിയ ബി.1.617 വകഭേദം ദക്ഷിണാഫ്രിക്കൻ തീരങ്ങളിൽ എത്തിയെന്ന ആശങ്ക വ്യാപകമായി നിലനിൽക്കുകയാണ്. അതേസമയം രാജ്യത്ത് എത്തുന്ന എല്ലാവരേയും പരിശോധിച്ച് ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങൾ വഴി ആരും എത്തിയിട്ടില്ലെന്നും ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവീസുകളൊന്നും നടന്നിട്ടില്ലെന്നും ഉറപ്പു വരുത്തുമന്ന് ആരോഗ്യമന്ത്രി സ്വെലി മഖൈസ് അറിയിച്ചു.
Also Read: കൊവിഡിന്‍റെ ഇന്ത്യന്‍ വകഭേദം 17 രാജ്യങ്ങളിലേക്ക് വ്യാപിച്ചെന്ന് ലോകാരോഗ്യ സംഘടന