ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ഇത് അഞ്ചാം തവണയാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. കൊവിഡ് തീവ്രബാധിത മേഖലകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍. ബാക്കിയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിക്കും. കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ക്ക് പുറത്ത് ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും, ഷോപ്പിങ് മാളുകളും തുറക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. തിയറ്റര്‍, സ്വിമിങ് പൂളുകള്‍, മെട്രോ എന്നിവ അടഞ്ഞുകിടക്കും. പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രങ്ങള്‍ തുടരും. രാത്രി കര്‍ഫ്യൂ അഞ്ചാം ഘട്ടത്തിലും തുടരുമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.രാത്രി 9 മണി മുതൽ രാവിലെ 5 മണിയാണ് കര്‍ഫ്യു നിലവില്‍ ഇത് രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയാണ്. അന്തർസംസ്ഥാനയാത്രകൾക്ക് ഇനി നിയന്ത്രണങ്ങളില്ലെന്നും പുതിയ മാര്‍ഗ രേഖയില്‍ വ്യക്തമാക്കുന്നു. അതേസമയം വിമാനത്തിലും, ട്രെയിനിലുമുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസ്. നിര്‍ബന്ധമാണ്. സ്വകാര്യ വാഹനത്തിലുള്ള യാത്രയ്‌ക്ക് പാസ് ആവശ്യമില്ല. അതേസമയം അന്താരാഷ്‌ട്ര വിമാനയാത്രകള്‍ക്കുള്ള നിയന്ത്രണം തുടരും. കല്യാണം, മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് ആളുകള്‍ കൂട്ടം ചേരുന്നതിനുള്ള വിലക്ക് തുടരും. കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തണമെങ്കിൽ അത് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരുമായി ചർച്ച ചെയ്ത് ഏർപ്പെടുത്താം. എന്നാല്‍ മാര്‍ഗ രേഖയില്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താൻ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല.
ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി - lock down
18:55 May 30
ഇത് അഞ്ചാം തവണയാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്.