തിരുവനന്തപുരം: സംസ്ഥാനത്ത് 5643 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസര്‍കോട് 122 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4951 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 571 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5861 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 64,589 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,32,658 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആയി ഉയര്‍ന്നു. റുട്ടീന്‍ സാമ്പിള്‍, സെന്‍റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്‍റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,27,787 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
27 മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഇ.സി. ബാബുകുട്ടിയുടെ (60) മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഡോ. ബാബുക്കുട്ടിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുശോചനം അറിയിച്ചു. കൊവിഡിനെതിരായി എറണാകുളം മെഡിക്കല്‍ കോളജില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്‍റേത്. ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും അദ്ദേഹത്തിന്‍റെ സേവനം മികച്ചതാണ്.
ഇതുകൂടാതെ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ജമീല ബീവി (68), കൂവളശേരി സ്വദേശി തങ്കപ്പന്‍ നായര്‍ (81), ആലപ്പുഴ എടത്വ സ്വദേശി കൃഷ്ണന്‍ ദാമോദരന്‍ (76), ചേര്‍ത്തല സ്വദേശി പത്ഭനാഭന്‍ (72), ഹരിപ്പാട് സ്വദേശി സുധാകരന്‍ (64), കോട്ടയം ഈരാട്ടുപേട്ട സ്വദേശി നൗഷാദ് (51), മീനച്ചില്‍ സ്വദേശിനി നൂര്‍ജഹാന്‍ (47), പുത്തന്‍പുരം സ്വദേശിനി മിനി (48), കോട്ടയം സ്വദേശി കെ.എന്‍. ചെല്ലപ്പന്‍ (70), ശ്രീകണ്ഠമംഗലം സ്വദേശിനി റോസമ്മ (76), എറണാകുളം വാഴക്കുളം സ്വദേശിനി പാറുകുട്ടി (65), പള്ളുരുത്തി സ്വദേശിനി മറിയാമ്മ (68), കോതമംഗലം സ്വദേശി രാമകൃഷ്ണന്‍ (67), കൊമ്പനാട് സ്വദേശി കെ.ആര്‍. സോമന്‍ (55), തൃശൂര്‍ കുന്നമംഗലം സ്വദേശിനി കൊച്ചന്നം (73), നെന്മാനിക്കര സ്വദേശിനി ഷെനോസ് ലിജു (38), മുല്ലൂര്‍ക്കര സ്വദേശി മുഹമ്മദ് കുട്ടി (69), ചാവക്കാട് സ്വദേശിനി നഫീസ (70), പൂങ്കുന്നം സ്വദേശിനി ലക്ഷ്മിയമ്മാള്‍ (86), വരവൂര്‍ സ്വദേശിനി ബീവി (62), മലപ്പുറം ഇടരിക്കോട് സ്വദേശി മമ്മു (62), എടപ്പാള്‍ സ്വദേശി അബൂബക്കര്‍ (80), കാടമ്പുഴ സ്വദേശിനി അയിഷ (62), കോഴിക്കോട് കറുവിശേരി സ്വദേശി എം.സി. ബോസ് (81), കുറ്റിയാടി സ്വദേശിനി പി.സി. സാറ (61), വയനാട് മുട്ടില്‍ സ്വദേശി കുഞ്ഞാലി (75) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2223 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
കോഴിക്കോട് 801, മലപ്പുറം 688, തൃശൂര്‍ 513, എറണാകുളം 374, കൊല്ലം 424, കോട്ടയം 392, പാലക്കാട് 229, ആലപ്പുഴ 376, തിരുവനന്തപുരം 244, കണ്ണൂര്‍ 247, ഇടുക്കി 244, പത്തനംതിട്ട 173, വയനാട് 134, കാസര്‍കോട് 112 എന്നിങ്ങനയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം 8, കണ്ണൂര്‍ 5, എറണാകുളം, തൃശൂര്‍ 4 വീതം, കോഴിക്കോട് 3, പാലക്കാട്, വയനാട് 2 വീതം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കാസര്‍കോട് 1 ജില്ലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
തിരുവനന്തപുരം 638, കൊല്ലം 152, പത്തനംതിട്ട 162, ആലപ്പുഴ 896, കോട്ടയം 215, ഇടുക്കി 148, എറണാകുളം 1001, തൃശൂര്‍ 293, പാലക്കാട് 338, മലപ്പുറം 776, കോഴിക്കോട് 733, വയനാട് 140, കണ്ണൂര്‍ 259, കാസര്‍കോട് 110 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,497 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,99,601 പേര്‍ വീട്/ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 15,896 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1840 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. ഇടുക്കി ജില്ലയിലെ പെരുവന്താനം (കണ്ടെയ്‌ൻമെന്‍റ് സോണ്‍ വാര്‍ഡ് 11), കോട്ടയം ജില്ലയിലെ കൂരൂപ്പട (1, 9, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. എട്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 524 ആയി.