ETV Bharat / state

സംസ്ഥാനത്ത് 885 പേര്‍ക്ക് കൂടി കൊവിഡ്; 968 പേര്‍ക്ക് രോഗമുക്തി

COVID TODAY  Kerala COVID Update TODAY  Kerala  COVID Update TODAY  കൊവിഡ്  കൊവിഡ് കണക്ക്  കൊവിഡ് രോഗികള്‍
സംസ്ഥാനത്ത് 885 പേര്‍ക്ക് കൂടി കൊവിഡ്; 968 പേര്‍ക്ക് രോഗമുക്തി
author img

By

Published : Jul 24, 2020, 6:05 PM IST

Updated : Jul 24, 2020, 8:27 PM IST

17:37 July 24

968 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 885 പേര്‍ക്ക് കൂടി കൊവിഡ്; 968 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 885 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 968 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയി 16995 ആയി. 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 56 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം ബാധിച്ചവരില്‍ 64 പേര്‍ വിദേശത്തുനിന്നും 68 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 

നാല് പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി മുരുകന്‍ (46), കാസര്‍കോടുകാരയ അങ്കൂര്‍ സ്വദേശി ഹയറുന്നീസ (48), ചിറ്റാരി സ്വദേശി മാധവന്‍ (68), ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ  (85) എന്നിവരാണ് മരിച്ചത്. 

തിരുവനന്തപുരം (167), കൊല്ലം (133), പത്തനംതിട്ട (23), ഇടുക്കി (29), കോട്ടയം (50), ആലപ്പുഴ (44), എറണാകുളം (69), തൃശൂര്‍ (33), പാലക്കാട് (58),  മലപ്പുറം (58),  കോഴിക്കോട് (82),  വയനാട് (15),  കണ്ണൂര്‍ (18),  കാസർകോട് (106)  എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  തിരുവനന്തപുരം (101),  കൊല്ലം (54),  പത്തനംതിട്ട (81), ഇടുക്കി (96), കോട്ടയം (74), ആലപ്പുഴ (49), എറണാകുളം (151), തൃശൂര്‍ (12), പാലക്കാട് (63),  മലപ്പുറം (24), കോഴിക്കോട് (66), വയനാട് (21), കണ്ണൂര്‍ (108), കാസർകോട് (68) എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ കണക്ക്. 

24 മണിക്കൂറിനിടെ 25160 സാമ്പിളുകള്‍ പരിശോധിച്ചു. 156767 പേര്‍ നിരീക്ഷണത്തിലാണ്. 90297 പേരെ ഇതുവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് 1346 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 9371 പേര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 453 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും സംസ്ഥാനത്ത് കനത്ത ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.   

Last Updated : Jul 24, 2020, 8:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.