തിരുവന്തപുരം: സംസ്ഥാനത്ത് 25,010 പേര്‍ക്ക് വെള്ളിയാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചു. 16.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്.
177 മരണമാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,21,039 പേരാണ് നിരീക്ഷണത്തിലുള്ളത്. രണ്ടാം തരംഗത്തില്‍ സാഹചര്യം മോശമായെങ്കിലും ആശ്വാസം നല്‍കുന്ന അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,535 പേര്‍ രോഗമുക്തി നേടി. 40,74,200 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. ഇതോടെ 2,37,643 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
ജില്ലകളില്‍ രോഗ ബാധ
തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
ജില്ലകളില്‍ രോഗമുക്തി നേടിയത്
തിരുവനന്തപുരം 2385, കൊല്ലം 2284, പത്തനംതിട്ട 650, ആലപ്പുഴ 2035, കോട്ടയം 1451, ഇടുക്കി 544, എറണാകുളം 2722, തൃശൂര്‍ 2833, പാലക്കാട് 1815, മലപ്പുറം 2537, കോഴിക്കോട് 1909, വയനാട് 393, കണ്ണൂര്‍ 1520, കാസര്‍ഗോഡ് 457 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
നിരീക്ഷണത്തില്‍ കഴിയുന്നത്
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,21,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,88,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 32,255 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
2412 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,37,643 കൊവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം
102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 23,791 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗ പ്രതിരോധ നിയന്ത്രണം
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
ALSO READ: പ്ലസ് വൺ പരീക്ഷ നടത്തിപ്പ്: സംസ്ഥാന സർക്കാരിന്‍റെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ