ETV Bharat / state

KERALA COVID UPDATES : സംസ്ഥാനത്ത് 13,049 പേര്‍ക്ക് കൂടി കൊവിഡ്, 105 മരണം

KERALA COVID  സംസ്ഥാനത്ത് 13,049 പേര്‍ക്ക് കൂടി കൊവിഡ്  കേരള കൊവിഡ്  kerala covid  കോവിഡ്  new covid cases  covid death cases  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram news
KERALA COVID: സംസ്ഥാനത്ത് 13,049 പേര്‍ക്ക് കൂടി കൊവിഡ്, 105 മരണം
author img

By

Published : Aug 9, 2021, 6:05 PM IST

Updated : Aug 9, 2021, 7:24 PM IST

17:14 August 09

പുതിയ കേസോടുകൂടി സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 17,852 ആയി.

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്‌ച 13,049 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. 105 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,852 ആയി. 

രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,300 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,004 പേര്‍ രോഗമുക്തി നേടി. 1,69,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,77,691 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,86,836 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.  

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവർ  

മലപ്പുറം 1976, തൃശൂര്‍ 1743, കോഴിക്കോട് 1503, പാലക്കാട് 968, എറണാകുളം 1297, കണ്ണൂര്‍ 876, ആലപ്പുഴ 750, കൊല്ലം 734, കോട്ടയം 558, തിരുവനന്തപുരം 500, കാസര്‍ഗോഡ് 492, പത്തനംതിട്ട 360, വയനാട് 289, ഇടുക്കി 254 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗ ബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍

58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 11, തൃശൂര്‍, കാസര്‍ഗോഡ് 9 വീതം, കണ്ണൂര്‍ 8, ആലപ്പുഴ, എറണാകുളം, കോഴിക്കോട് 5 വീതം, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 1061, കൊല്ലം 1215, പത്തനംതിട്ട 590, ആലപ്പുഴ 1066, കോട്ടയം 1264, ഇടുക്കി 426, എറണാകുളം 2394, തൃശൂര്‍ 2717, പാലക്കാട് 1682, മലപ്പുറം 2801, കോഴിക്കോട് 2631, വയനാട് 690, കണ്ണൂര്‍ 840, കാസര്‍ഗോഡ് 627 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,69,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,77,691 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

വിവിധ ക്വാറന്‍റൈനുകളില്‍ കഴിയുന്നവര്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,86,836 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,57,494 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 29,342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2125 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കര്‍ശന നിയന്ത്രണം 

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ALSO READ: ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം : ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Last Updated : Aug 9, 2021, 7:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.