ETV Bharat / bharat

തെലങ്കാനയില്‍ മത്സരിക്കില്ലെന്ന് വൈഎസ്‌ആര്‍ടിപി ; ബിആര്‍എസിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് പിന്തുണയെന്ന് വൈഎസ് ശര്‍മിള - Telangana Assembly Elections 2023

Telangana Assembly Elections On Nov.30 : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ സുപ്രധാന തീരുമാനവുമായി വൈഎസ്ആർടിപി. മത്സരത്തിനിറങ്ങാതെ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കും. ബിആര്‍എസ് അഴിമതി ഭരണം ഇല്ലാതാക്കണമെന്ന് വൈഎസ് ശര്‍മിള.

YSRTP Not Contesting In Assembly Elections  Telangana Assembly Elections  YSRTP Supporting Congress In Telangana  തെലങ്കാനയില്‍ മത്സരത്തിനില്ലെന്ന് വൈഎസ്‌ആര്‍ടിപി  വൈഎസ്‌ആര്‍ടിപി  ബിആര്‍എസിനെ താഴെയിറക്കണം  കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കും  വൈഎസ് ശര്‍മിള
ysrtp-not-contesting-in-telangana-assembly-elections
author img

By ETV Bharat Kerala Team

Published : Nov 3, 2023, 4:34 PM IST

ഹൈദരാബാദ് : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നിര്‍ണായക തീരുമാനവുമായി വൈഎസ്ആർടിപി (Yuvajana Sramika Rythu Telangana Party - YSRTP). ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷ വൈഎസ് ശര്‍മിള റെഡ്ഡി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ വൈഎസ്‌ആര്‍ടിപി കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്നും ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശര്‍മിള അറിയിച്ചു(Telangana Assembly Election).

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിന് വിജയ സാധ്യതയുണ്ട്. അതിനാല്‍ കോണ്‍ഗ്രസിനെ ദ്രോഹിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഭരണം മാറ്റാന്‍ അവസരമുണ്ടാകുമ്പോള്‍ അത് തടസപ്പെടുത്തുന്നത് ശരിയല്ലെന്നും ശര്‍മിള പറഞ്ഞു (Telangana Legislative Assembly elections).

  • Telangana Elections | President of YSR Telangana Party, YS Sharmila Reddy says, "YSRTP is supporting Congress party in Telangana Assembly elections. YSRTP will not contest this election."

    (File photo) pic.twitter.com/G2xV653eLz

    — ANI (@ANI) November 3, 2023 " class="align-text-top noRightClick twitterSection" data=" ">

നവംബര്‍ 30ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മത്സരത്തിനിറങ്ങുന്നില്ലെന്ന കാര്യം വൈഎസ്ആർടിപി അറിയിച്ചത് (YSRTP In Telangana). കെസിആറിന്‍റെ അഴിമതി ഭരണം ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്കാണ് പാര്‍ട്ടി പിന്തുണ നല്‍കുന്നത്. കെസിആര്‍ നയിക്കുന്ന ബിആര്‍എസിനെതിരായ (ഭാരത് രാഷ്‌ട്ര സമിതി) ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും വൈഎസ്ആർടിപി നടത്തിയ സര്‍വേകള്‍ പരാമര്‍ശിച്ച് ശര്‍മിള പറഞ്ഞു (YSRTP President YS Sharmila).

ഇത്തരം വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ബാധിക്കാറുണ്ട്. അതുകൊണ്ടാണ് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ബിആര്‍എസിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും ശര്‍മിള പറഞ്ഞു.

also read: Congress' First List Of Candidates : നിയമസഭ തെരഞ്ഞെടുപ്പ് : മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ബിആര്‍എസിന്‍റെ അത്യാഗ്രഹവും അഴിമതിയും അടിച്ചമര്‍ത്തലും കാരണം തെലങ്കാന പോലുള്ള സമ്പന്ന സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. 9 വര്‍ഷമായി സംസ്ഥാനത്ത് ഭരണം തുടരുന്ന ബിആര്‍എസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. അതിനായി എല്ലാവരും ഒരുമിച്ച് അണിനിരക്കേണ്ടതുണ്ടെന്നും ശര്‍മിള വ്യക്തമാക്കി (YS Sharmila About Assembly Election ).

ഈ മാസം 30നാണ് തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് (Congress In Telangana). ഭരണകക്ഷിയായ ബിആര്‍എസിന് കോണ്‍ഗ്രസ് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അതേസമയം തെലങ്കാനയില്‍ കഠിന ശ്രമം നടത്തി ബിജെപിയും രംഗത്തുണ്ട് (YSRTP supports congress party).

also read: Telangana Assembly Polls : തെലങ്കാനയില്‍ 52 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി

അതിനിടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് വൈഎസ്ആർടിപി മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ചിരിക്കുന്നത്. തെലുഗുദേശം പാർട്ടിയും (ടിഡിപി) ഇത്തവണ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് ആശ്വാസകരമാണ് ഈ തീരുമാനങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.