അമരാവതി: വൈഎസ്ആർ കോൺഗ്രസ് ആന്ധ്രപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിൽ ഭൂരിപക്ഷം നേടി. ഇതോടെ 58 അംഗ സഭയിൽ വൈഎസ്ആർസിയുടെ ശക്തി 19 ആയി ഉയർന്നു. ലെല്ല അപ്പി റെഡ്ഡി, തോട്ട ത്രിമൂർത്തുലു, മോഷെൻ രാജു, രമേശ് യാദവ് എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.
ALSO READ: റെക്കോഡ് വാക്‌സിനേഷൻ ഡ്രൈവ്; അഭിനന്ദിച്ച് പ്രധാനമന്ത്രി
പ്രോ-ടെം ചെയർമാൻ വിറ്റാപു ബാലസുബ്രഹ്മണ്യമാണ് സത്യപ്രതിജ്ഞ ചൊല്ലക്കൊടുത്തു. ഗവർണേഴ്‌സ് ക്വാട്ട പ്രകാരം നാലുപേരെയും കൗൺസിലിലേക്ക് നാമനിർദേശം ചെയ്യുകയായിരുന്നു. ഇതുവരെ കൗൺസിലിൽ തെലുങ്കുദേശമായിരുന്നു അധികാരത്തിൽ.