ETV Bharat / bharat

വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ; അംഗത്വം നല്‍കി ഖാര്‍ഗെയും രാഹുലും - വൈഎസ്ആര്‍ തെലങ്കാന

YS Sharmila Joined Congress: വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവ് വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ശര്‍മിളയ്ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി.

YS Sharmila  YS Sharmila Congress  വൈ എസ് ശര്‍മിള  വൈ എസ് ശര്‍മിള കോണ്‍ഗ്രസ്
YS Sharmila Joined Congress
author img

By ETV Bharat Kerala Team

Published : Jan 4, 2024, 12:00 PM IST

Updated : Jan 4, 2024, 2:02 PM IST

ന്യൂഡല്‍ഹി : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ പ്രസിഡന്‍റുമായ വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു (YS Sharmila Joined Congress). എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും (Mallikarjun Kharge) രാഹുല്‍ ഗാന്ധിയും (Rahul Gandhi) ചേര്‍ന്നാണ് വൈ എസ് ശര്‍മിളയ്‌ക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കോണ്‍ഗ്രസ് പ്രവേശനത്തിനായി കഴിഞ്ഞ ദിവസമാണ് ശര്‍മിള വിജയവാഡയില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്തിയത്.

ഈ വര്‍ഷം ആന്ധ്രാപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വൈ എസ് ശര്‍മിളയുടെ നിര്‍ണായക നീക്കം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ശര്‍മിളയ്‌ക്ക് കോണ്‍ഗ്രസ് നിര്‍ണായക ചുമതലകള്‍ നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എഐസിസിയില്‍ ഒരു സുപ്രധാന സ്ഥാനവും രാജ്യസഭ അംഗത്വവും ഉള്‍പ്പടെ ശര്‍മിളയ്‌ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ് എന്നും സൂചനകളുണ്ട്.

  • #WATCH | YSRTP chief & Andhra Pradesh CM's sister YS Sharmila joins Congress, in the presence of party president Mallikarjun Kharge and Rahul Gandhi, in Delhi pic.twitter.com/SrAr4TIZTC

    — ANI (@ANI) January 4, 2024 " class="align-text-top noRightClick twitterSection" data=" ">

ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ പ്രധാന കോട്ടകളില്‍ ഒന്നായിരുന്നു ആന്ധ്രാപ്രദേശ്. മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ (YS Rajashekhara Reddy) മരണവും, പിന്നീട് നടന്ന സംസ്ഥാന വിഭജനവുമാണ് പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് തള്ളി വിട്ടത്. ശര്‍മിളയുടെ വരവ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ പുനരുജ്ജീവനത്തിന് തുണയാകുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ ഹൈക്കമാന്‍ഡ്.

വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസുമായി ലയിപ്പിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ അതിയായ സന്തോഷം. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ എത്തിക്കുക എന്നത് അച്ഛന്‍റെ ആഗ്രമായിരുന്നു. അതിന് വേണ്ടി താന്‍ ഇനി പ്രയത്നിക്കും എന്നും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതിന് പിന്നാലെ ശര്‍മിള അഭിപ്രായപ്പെട്ടിരുന്നു.

രാജ്യത്തെെ ഏറ്റവും വലിയ സെക്കുലര്‍ പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസാണ്. എല്ലായിപ്പോഴും കോണ്‍ഗ്രസ് രാജ്യത്തിന്‍റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തിന്‍റെ അടിത്തറ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ശര്‍മിള പറഞ്ഞിരുന്നു (YS Sharmila About Congress).

നേരത്തെ, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് വേളയിലും ശര്‍മിള കോണ്‍ഗ്രസിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസിനെയാണ് താന്‍ പിന്തുണയ്‌ക്കുന്നത്. 9 വര്‍ഷത്തെ ഭരണത്തില്‍ കെസിആറിന്‍റെ ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങളൊന്നും പാലിച്ചില്ല. അതുകൊണ്ട് തന്നെ ബിആര്‍എസ് തെലങ്കാനയില്‍ വീണ്ടും അധികാരത്തിലേറുന്നതിനോട് തനിക്ക് യോജിപ്പില്ല എന്നായിരുന്നു ശര്‍മിള പറഞ്ഞത്.

Also Read : സോണിയ തെലങ്കാനയിൽ മത്സരിക്കണം: പ്രമേയം പാസാക്കി ടിപിസിസി

Last Updated : Jan 4, 2024, 2:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.