ETV Bharat / bharat

രാഷ്‌ട്രീയം ജീവിതമല്ല, തൊഴിലാണ്; മകന്‍റെ വിവാഹത്തിന് ചന്ദ്രബാബു നായിഡുവിനെ ക്ഷണിച്ച് വൈഎസ് ശർമിള - ചന്ദ്രബാബു നായിഡു

YS Sharmila Invites Chandrababu Naidu For Her Son Wedding: മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്‌ച നല്ല ബന്ധം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണെന്നും രാഷ്‌ട്രീയ വീക്ഷണകോണിൽ നിന്ന് നോക്കരുതെന്നും വൈഎസ് ശർമിള.

YS Sharmila Invites CBN  Chandrababu Naidu  YS Sharmila Son Marriage  ചന്ദ്രബാബു നായിഡു  വൈഎസ് ശർമിള
YS Sharmila Invites Chandrababu Naidu For Her Son Wedding
author img

By ETV Bharat Kerala Team

Published : Jan 13, 2024, 6:36 PM IST

ഹൈദരാബാദ്‌: വൈഎസ് ശർമിളയുടെ മകൻ രാജ റെഡ്‌ഡിയുടെ വിവാഹത്തിന് ചന്ദ്രബാബു നായിഡുവിനെ ക്ഷണിച്ചു. വൈഎസ് രാജ റെഡിയും അറ്റ്‌ലൂരി പ്രിയയുമായുള്ള വിവാഹ നിശ്ചയം ഈ മാസം 18 നും വിവാഹം ഫെബ്രുവരി 17 നും നടക്കും (YS Sharmila Invites Chandrababu Naidu For Her Son Wedding). ഈ അവസരത്തിൽ നിരവധി രാഷ്‌ട്രീയ പ്രമുഖരെയാണ്‌ ശർമിള വിവാഹത്തിന് ക്ഷണിക്കുന്നത്‌.

എപി മുഖ്യമന്ത്രി ജഗന്‍റെ സഹോദരി വൈഎസ് ശർമിള മുൻ എപി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ഹൈദരാബാദിലെ വസതിയിലെത്തിയാണ്വിവാഹത്തിന്‌ ക്ഷണിച്ചത്‌. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്‌ച നല്ല ബന്ധം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണെന്നും രാഷ്‌ട്രീയ വീക്ഷണകോണിൽ നിന്ന് നോക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ വൈ എസ് ശർമിള ആവശ്യപ്പെട്ടു. മകന്‍റെ വിവാഹത്തിന് കുടുംബത്തോടൊപ്പം വന്ന് ദമ്പതികളെ അനുഗ്രഹിക്കണമെന്ന് ചന്ദ്രബാബുവിനോട് ശർമിള ആവശ്യപ്പെട്ടു.

'ഈ കൂടിക്കാഴ്‌ചയ്ക്ക് രാഷ്‌ട്രീയ പ്രാധാന്യമില്ല. എന്‍റെ മകന്‍റെ വിവാഹത്തിന് ചന്ദ്രബാബുവിനെ ക്ഷണിക്കാൻ മാത്രമാണ് ഞാൻ വന്നത്. ഞങ്ങളുടെ വിവാഹത്തിന് ചന്ദ്രബാബുവിനെയും ക്ഷണിച്ചു. ക്രിസ്‌മസ് ദിനത്തിൽ ചന്ദ്രബാബുവിനും ലോകേഷിനും ഞാൻ മധുരം അയച്ചു. രാഷ്‌ട്രീയം ഞങ്ങളുടെ ജീവിതമല്ല, അത് ഞങ്ങളുടെ തൊഴിലാണ് കോൺഗ്രസ് നേതാവ് ഷർമിള പറഞ്ഞു.

വിമർശനം ജനകീയ സമരത്തിന്‍റെ ഭാഗമാണെന്ന് ശർമിള പറഞ്ഞു. രാഷ്‌ട്രീയത്തിൽ വ്യക്തിപരമായി ഒന്നും പാടില്ലെന്നും അവർ പറഞ്ഞു. കോൺഗ്രസ് പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും താൻ ചെയ്യുമെന്നും അവർ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയായിരുന്നു വൈഎസ് രാജശേഖർ റെഡിയുടെ ലക്ഷ്യമെന്നും ആ ലക്ഷ്യത്തിനായി പരമാവധി ശ്രമിക്കുമെന്നും വൈഎസ് ശർമിള വെളിപ്പെടുത്തി. ശർമിളയുടെ മകന്‍റെ വിവാഹ ക്ഷണത്തിന് നിരവധി രാഷ്‌ട്രീയ നേതാക്കളെ ക്ഷണിക്കുന്നുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയെയും ക്ഷണിച്ചിട്ടുണ്ട്‌.

വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍: വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ പ്രസിഡന്‍റായ വൈ എസ് ശര്‍മിള ജനുവരി 4 നാണ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് വൈ എസ് ശര്‍മിളയ്‌ക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

ഈ വര്‍ഷം ആന്ധ്രാപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വൈ എസ് ശര്‍മിളയുടെ നിര്‍ണായക നീക്കം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ശര്‍മിളയ്‌ക്ക് കോണ്‍ഗ്രസ് നിര്‍ണായക ചുമതലകള്‍ നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എഐസിസിയില്‍ ഒരു സുപ്രധാന സ്ഥാനവും രാജ്യസഭ അംഗത്വവും ഉള്‍പ്പടെ ശര്‍മിളയ്‌ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ് എന്നും സൂചനകളുണ്ട്.

ALSO READ: രാഷ്‌ട്രീയത്തിലേക്ക് ഉടനില്ല, വൈഎസ്ആർ കോൺഗ്രസിൽ ചേര്‍ന്ന തീരുമാനം പിന്‍വലിച്ച് അമ്പാട്ടി റായുഡു

ALSO READ: വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ; അംഗത്വം നല്‍കി ഖാര്‍ഗെയും രാഹുലും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.