ETV Bharat / bharat

'ആഡ് ബ്ലോക്കറി'നെതിരെ മുന്നറിയിപ്പ് ; എന്നിട്ടും യുട്യൂബില്‍ പരസ്യം - യൂടൂബ്

youtube shows adblocker ads besids warning against it : ആഡ്ബ്ലോക്കേഴ്‌സിന് തടയിടല്‍ നടപടികള്‍ ശക്തമാക്കി യുട്യൂബ്, എന്നിട്ടും ആഡ്ബ്ലോക്കേഴ്‌സ്‌ പരസ്യങ്ങള്‍ ഇപ്പോഴും യുട്യൂബില്‍ സുലഭം.

youtube shows adblocker ads  malware reports adblocker ad on yutube  scam free malware free view needed  ആഡ്ബ്ലോക്കേഴ്സിന് തടയിടല്‍ നടപടികള്‍  മാല്‍വെയര്‍ബൈറ്റ്സിന്‍റെ നവംബര്‍ റിപ്പോര്‍ട്ട്  adguard uninstalled 11000 perday  youtube double stand questiones  total adblock ad in youtube
youtube shows adblocker ads besids warning against it
author img

By ETV Bharat Kerala Team

Published : Nov 14, 2023, 1:32 PM IST

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ആഡ് ബ്ലോക്കേഴ്‌സിനെ (adblockers) തടയാനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമാക്കിയ യുട്യൂബില്‍ ആഡ് ബ്ലോക്കര്‍ പരസ്യങ്ങള്‍!. ആഡ്ബ്ലോക്കര്‍ ഉപയോഗിക്കുന്നത് തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയ യുട്യൂബില്‍ ടോട്ടല്‍ ആഡ്ബ്ലോക്കിന്‍റെ (total adblockers) പരസ്യം ഇപ്പോഴും ഉണ്ടെന്ന് സൈബര്‍ സുരക്ഷ കമ്പനിയായ മാല്‍വെയര്‍ബൈറ്റ്സിന്‍റെ (malware bytes) നവംബര്‍ ഒന്‍പതിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പരസ്യങ്ങള്‍ സ്വീകരിക്കാനോ അല്ലെങ്കില്‍ പണം നല്‍കി പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ നേടാനോ സാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം യുട്യൂബിന്‍റെ ഈ ഇരട്ട നയം ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. യുട്യൂബിന് തന്നെ ഇതിന്‍റെ പരസ്യങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനം ഇല്ലെന്നതാണ് വിചിത്രം. കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനെ വേദനിപ്പിച്ച് കൊണ്ട് പരസ്യ രഹിത കാഴ്‌ച പലരും താത്പര്യപ്പെടുന്നുമില്ല. സ്‌കാം രഹിത, മാല്‍വയര്‍ രഹിത കാഴ്‌ചകളാണ് ഇവര്‍ ഇഷ്‌ടപ്പെടുന്നത്. അതേസമയം ഇതിനായി പണം നല്‍കാന്‍ ഇവര്‍ ഒരുക്കവുമല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം ആഡ്ബ്ലോക്കേഴ്‌സിനെ തടയാനുള്ള ശ്രമത്തില്‍ യുട്യൂബ് ബഹുദൂരം മുന്നോട്ട് പോയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിരവധി പേര്‍ ഇവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്‌ത്‌ കഴിഞ്ഞു. നിരവധി ആഡ് ബ്ലോക്കിങ് കമ്പനികള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ ആപ്പ് പ്രതിദിനം 11,000 പേര്‍ ഒക്ടോബര്‍ ഒന്‍പതിന് ശേഷം അണ്‍ ഇന്‍സ്റ്റാള്‍ ചെയ്‌തതായി ആഡ് ഗാര്‍ഡ് (adguard) എന്ന കമ്പനി അറിയിച്ചിട്ടുണ്ട്. യുട്യൂബ് മാറ്റം വരുത്തുന്നതിന് മുമ്പ് പ്രതിദിനം ആറായിരം പേര്‍ മാത്രമായിരുന്നു തങ്ങളെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്‌തിരുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Also read; Google For India: 'ഇന്ത്യക്കുവേണ്ടി ഗൂഗിൾ': പിക്‌സൽ ഫോണുകളടക്കം ഇനി ഇന്ത്യയിൽ നിർമിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.