ദുര്‍ഗ്(ഛത്തീസ്‌ഗഡ്) : കടം വാങ്ങിയ 800 രൂപ തിരിച്ച് കൊടുക്കാത്തതിന് യുവാവിനെ കുത്തിക്കൊന്നു. ഛത്തീസ്‌ഗഡിലെ ദുര്‍ഗ് ജില്ലയിലാണ് സംഭവം. തടയാന്‍ ശ്രമിച്ച, കൊല്ലപ്പെട്ടയാളുടെ സഹോദരനും കുത്തേറ്റു. ഇദ്ദേഹം ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദുര്‍ഗിലെ കോട്ട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഗജേന്ദ്ര വിശ്വകര്‍മയാണ് കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ഇന്നലെ രാത്രിയാണ് മൂന്ന് പേര്‍ ഗജേന്ദ്ര വിശ്വകര്‍മയേയും അദ്ദേഹത്തിന്‍റെ സഹോദരനേയും കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണം നടത്തിയതിന് ശേഷം ഇവര്‍ മൂന്ന് പേരും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇന്ന്(20.02.2023) മൂന്ന് പ്രതികളേയും പൊലീസ് അറസ്‌റ്റ് ചെയ്‌തു