മീററ്റ്: ഭാവി തലമുറകൾ കായിക രംഗം ഒരു കരിയറായി തിരഞ്ഞെടുക്കുന്നതിൽ മടി കാണിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മീററ്റിൽ മേജർ ധ്യാൻചന്ദ് സ്റ്റേറ്റ് സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ യുവാക്കളെ കായികരംഗത്ത് പ്രോത്സാഹിപ്പിക്കാത്തതിന് മുൻ ഭരണകൂടങ്ങളെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. മുന്‍ സര്‍ക്കാറുകള്‍ രാജ്യത്തെ യുവാക്കളുടെ കായിക രംഗത്തെ കഴിവിന് പ്രാധാന്യം നൽകിയിരുന്നില്ലെന്ന് മോദി പറഞ്ഞു.
രാജ്യത്തെ കായിക വികസനത്തിന്, യുവാക്കൾക്ക് കായികരംഗത്തെ വിശ്വാസത്തിലെടുക്കുകയും കായിക രംഗത്തെ ഒരു പ്രൊഫഷനായി തിരഞ്ഞെടുക്കുകയും വേണം. ഇത് തന്‍റെ സ്വപ്‌നമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ സ്‌പോർട്‌സിന് മുൻഗണന നൽകിയിട്ടുണ്ട്.
also read: പെഗാസസ്; ഫോൺ ചോർത്തലിൽ വിവരങ്ങൾ തേടി വിദഗ്‌ധ സമിതി
സയൻസ്, കൊമേഴ്‌സ് അല്ലെങ്കിൽ മറ്റ് പഠന വിഷയങ്ങളുടെ അതേ വിഭാഗത്തിലാണ് സ്‌പോർട്‌സും ഇപ്പോൾ നിലനിർത്തിയിരിക്കുന്നത്. നേരത്തെ സ്‌പോർട്‌സ് ഒരു അധിക പ്രവർത്തനമായാണ് കണക്കാക്കപ്പെട്ടിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.