ETV Bharat / bharat

കാമുകിയെ ശല്യം ചെയ്‌തുവെന്ന് ആരോപിച്ച് പ്രിന്‍സിപ്പളിനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് യുവാവ് - ക്രൈം ന്യൂസ്

ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂരിലാണ് സംഭവം

Youth kills principal for harassing his girlfriend  പ്രിന്‍സിപ്പളിനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന്  ബിലാസ്‌പൂരിലാണ് സംഭവം  ബിലാസ്‌പൂര്‍  crime news  youth kills school principal in Bilaspur  ക്രൈം ന്യൂസ്  പ്രിന്‍സിപ്പളിനെ യുവാവ് കൊന്ന സംഭവം
crime news
author img

By

Published : Dec 16, 2022, 9:55 PM IST

Updated : Dec 16, 2022, 10:12 PM IST

ബിലാസ്‌പൂര്‍: കാമുകിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പളിനെ ചുറ്റികകൊണ്ട് തലയ്‌ക്ക് അടിച്ച് കൊന്ന് യുവാവ്. ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂരിലാണ് സംഭവം. പ്രതി ഉപേന്ദ്ര കൗശികിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

പച്ചപേട് സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പള്‍ ആയ പ്രദീപ് ശ്രീവാസ്‌തവയാണ്(61) കൊല്ലപ്പെട്ടത്. ഉപേന്ദ്ര കൗശിക് പൊലീസിനോട് കുറ്റം സമ്മതിച്ചു. അത്താഴം കഴിഞ്ഞ് പ്രദീപ് ശ്രീവാസ്‌തവ്‌ വീട്ടില്‍ ഉലാത്തുന്ന സമയത്താണ് ഉപേന്ദ്ര കൗശിക് ഗേറ്റിന് മുന്നില്‍ എത്തുന്നത്. ഗേറ്റ് തുറന്ന് പ്രദീപ് ശ്രീവാസ്‌തവ് കൗശികിനെ വിട്ടിനകത്തേക്ക് ക്ഷണിച്ചു.

തന്‍റെ കാമുകിയെ ശല്യം ചെയ്യുന്നു എന്നാരോപിച്ച് കൗശിക് പ്രിന്‍സിപ്പാളിനോട് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്നാണ് തന്‍റ കൈയില്‍ കരുതിയ ചുറ്റിക എടുത്ത് കൗശിക് പ്രിന്‍സിപ്പളിനെ അടിക്കുന്നത്. സംഭവ സ്ഥലത്ത് തന്നെ പ്രദീപ് ശ്രീവാസ്‌തവ മരണപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു.

കോണ്‍ഗ്രസ് നേതാവും വസ്‌തുകച്ചവടക്കാരനുമായ ഒരാളെ ബിലാസ്‌പൂരില്‍ ഒരു സംഘം വെടിവച്ച് കൊന്നിരുന്നു. ഇതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ഈ കൊലപാതകവും അരങ്ങേറുന്നത്. ബിലാസ്‌പൂരില്‍ ക്രമസമാധനം ഉറപ്പാക്കുന്നതില്‍ പൊലീസ് പരാജയമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Last Updated : Dec 16, 2022, 10:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.