ETV Bharat / bharat

'ഈ ജന്മത്തിൽ എനിക്ക് ഒരു സ്‌ത്രീയെ കൊല്ലേണ്ടി വരുമെന്ന് മഹാദേവൻ പറഞ്ഞു, അതുകൊണ്ട് അമ്മയെ കൊന്നു'; യുപിയില്‍ അമ്മയെ കൊലപ്പെടുത്തി യുവാവ് - യുവാവ് അമ്മയെ കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ വ്യാഴാഴ്‌ചയാണ് കൊലപാതകം നടന്നത്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് അയൽവാസികൾ.

Youth kills mother in Uttar Pradesh  Youth kills mother in Uttar Pradeshs Banda  Uttar Pradeshs Banda  man kills mother  murder  crime news  crime news in up  up murder case  കൊലപാതകം  ഉത്തർപ്രദേശിൽ അമ്മയെ കൊലപ്പെടുത്തി യുവാവ്  മകൻ അമ്മയെ കൊലപ്പെടുത്തി  അമ്മയെ കൊന്ന് യുവാവ്  ഉത്തർപ്രദേശ് കൊലപാതകം  ഉത്തർപ്രദേശ് വാർത്തകൾ  ബന്ദ  ഉത്തർപ്രദേശ് ബന്ദ  യുവാവ് അമ്മയെ കൊലപ്പെടുത്തി
കൊലപാതകം
author img

By

Published : Apr 1, 2023, 7:22 AM IST

ബന്ദ: ഉത്തർപ്രദേശിലെ ബന്ദയിൽ യുവാവ് അമ്മയെ കൊലപ്പെടുത്തി. പ്രതി രാംബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. നരേനി കൊട്വാലി മേഖലയില്‍ വ്യാഴാഴ്‌ചയാണ് സംഭവം.

പ്രതിയുടെ ഇളയ സഹോദരൻ ശ്യാൻബാബു വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോൾ പ്രതി മുറിക്കുള്ളിൽ രക്തം പുരണ്ട വടിയുമായി ഇരിക്കുകയായിരുന്നു. സമീപത്ത് തന്നെ അമ്മയെ മരിച്ച നിലയിലും കണ്ടെത്തി.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. 'എന്‍റെ അമ്മയെ വാൾ കൊണ്ടായിരുന്നു കൊലപ്പെടുത്തേണ്ടിയിരുന്നത്. എന്നാൽ എനിക്ക് വാൾ കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് വടി കൊണ്ട് മർദിച്ച് കൊലപ്പെടുത്തിയത്' എന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

'മഹാദേവൻ എന്‍റെ അടുത്ത് വന്ന് ഞാൻ നാഗേശ്വരന്‍റെ അവതാരമാണെന്ന് പറഞ്ഞു. ഈ ജന്മത്തിൽ എനിക്ക് ഒരു സ്‌ത്രീയെ കൊല്ലേണ്ടി വരുമെന്നും പറഞ്ഞു. അതുകൊണ്ടാണ് ഞാൻ അമ്മയെ കൊന്നത്' എന്നും പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി അയൽവാസികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

പ്രതിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് സർക്കിൾ ഓഫിസർ നിതിൻ കുമാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്. നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നളന്ദയിൽ പിതാവിനെ കൊലപ്പെടുത്തി യുവാവ്: ബിഹാറിലെ നളന്ദയിൽ കുടുംബപ്രശ്‌നങ്ങളെ തുടർന്ന് യുവാവ് പിതാവിനെ കുത്തിക്കൊലപ്പെടുത്തി. ധോരാഹി ഗ്രാമത്തിലെ സനോജ് സിങ്ങിനെയാണ് മകൻ കുത്തിക്കൊലപ്പെടുത്തിയത്. മാർച്ച് 16നായിരുന്നു സംഭവം.

എൻഎച്ച്-31ൽ നിർമാണത്തിലിരിക്കുന്ന പാലത്തിൽ നൈറ്റ് ഗാർഡ് ഡ്യൂട്ടിക്കിടെയാണ് സനോജ് സിങ്ങിന് കുത്തേറ്റത്. അജ്ഞാതരായ കുറ്റവാളികളാണ് കൃത്യം നടത്തിയതെന്നായിരുന്നു രാജ്‌ഗിർ ഡിഎസ്‌പി പ്രദീപ് കുമാർ പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ തന്നെയാണ് പ്രതി എന്ന് കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഇയാൾ ഓൺലൈനിൽ ഓർഡർ ചെയ്‌ത് വാങ്ങുകയായിരിന്നു.

Also read: കുടുംബ വഴക്ക് ; പിതാവിനെ കുത്തിക്കൊലപ്പെടുത്തി മകൻ, കത്തി വാങ്ങിയത് ഓണ്‍ലൈനായി

യുവതിയെ കൊലപ്പെടുത്തി ഭർത്താവ്: നളന്ദയിൽ സ്വത്ത് കൈക്കലാക്കാനായി ഭാര്യയെ കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ച യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സംഭവത്തിൽ ഭർത്താവ് നിതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സംഗീത ദേവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മാർച്ച് 19 മുതൽ യുവതിയെ കാണാനില്ലായിരുന്നു. തുടർന്ന് യുവതിക്കായുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് ശരീര ഭാഗങ്ങൾ പൊലീസ് കണ്ടെടുക്കുന്നത്.

Also read: സ്വത്ത് കൈക്കലാക്കാന്‍ ഭാര്യയെ കൊന്ന് കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ചു ; തെരുവുനായ മണ്ണ് കുഴിച്ചതോടെ കൊലപാതകവിവരം പുറത്ത്

അത്താഴം ഒരുക്കാത്തതിന് യുവതിയെ കൊലപ്പെടുത്തി ഭർത്താവ്: മുകുന്ദ്പൂരിൽ അത്താഴം ഒരുക്കാത്തതിന് യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. മുകുന്ദ്പൂർ സ്വദേശി ബംജ്‌റങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബംജ്‌റങ് ഭാര്യ പ്രീതിയോട് ഭക്ഷണം ആവശ്യപ്പെട്ടു. തനിക്ക് സുഖമില്ലാതിരുന്നതിനാൽ ഭക്ഷണം പാകം ചെയ്‌തില്ലെന്ന് യുവതി ഭർത്താവിനോട് പറഞ്ഞു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.