ETV Bharat / bharat

കൂലി കുറഞ്ഞു പോയി; സുഹൃത്തിനെ ട്രക്കിന് മുന്നിലേക്ക് തള്ളിയിട്ട് യുവാവ് കൊന്നു - hayderabad news updates

1200 രൂപ വാഗ്ദാനം ചെയ്താണ് സുഹൃത്തായ കാശിറാമിനെ ശ്രീനിവാസ് ജോലിക്ക് കൂട്ടിക്കൊണ്ടു പോയത്. എന്നാല്‍ ജോലി കഴിഞ്ഞപ്പോള്‍ ഇരുവര്‍ക്കും ലഭിച്ചത് 800 രൂപ വീതം. ഇക്കാര്യത്തില്‍ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഒടുവില്‍ അത് കൊലയില്‍ കലാശിക്കുകയുമായിരുന്നു

Youth killed construction worker in Narsapur  കൂലി ലഭിച്ചതില്‍ 400 രൂപ കുറവ്  യുവാവിനെ ട്രക്കിന് മുന്നില്‍ തള്ളിയിട്ടു  ഹൈദരാബാദ്  ഹൈദരാബാദ് വാര്‍ത്തകള്‍  ഹൈദരാബാദ് പുതിയ വാര്‍ത്തകള്‍  hayderabad news updates  latest news in hyderabad
യുവാവിനെ ട്രക്കിന് മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി കൂട്ടാളി
author img

By

Published : Dec 26, 2022, 9:47 AM IST

ഹൈദരാബാദ്: കൂലിതര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളിയായ യുവാവിനെ കൂട്ടാളി ട്രക്കിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു. ബാലനഗറിലെ നര്‍സാപൂര്‍ സ്വദേശിയായ ശ്രീനിവാസാണ് (35) മരിച്ചത്. കൂട്ടാളിയായ കാശിറാമിനെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ രാവിലെ നര്‍സാപൂരില്‍ വച്ചാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ഒരുമിച്ചാണ് ജോലി ചെയ്‌തിരുന്നത്. 1200 രൂപ കൂലി ലഭിക്കുമെന്ന് പറഞ്ഞാണ് കാശിറാമിനെ ശ്രീനിവാസന്‍ തന്‍റെ കൂടെ നിര്‍മാണ ജോലിക്ക് വിളിച്ചത്. എന്നാല്‍ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ജോലിക്കെത്തിയ വീട്ടില്‍ നിന്ന് 800 രൂപയാണ് ഇരുവര്‍ക്കും ലഭിച്ചത്. ഇതില്‍ കാശിറാമിന്‍റെ 800 രൂപ ശ്രീനിവാസന്‍ നല്‍കി.

1200 രൂപ ലഭിക്കുമെന്ന് കരുതിയാണ് താന്‍ ജോലിക്കെത്തിയതെന്ന് കാശിറാം പറഞ്ഞു. എന്നാല്‍ 1200 നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും 800 രൂപയാണ് തനിക്ക് നല്‍കിയതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇരുവരെയും സ്ഥലത്ത് നിന്ന് പറഞ്ഞ് വിടുകയും ചെയ്‌തു.

തുടര്‍ന്ന് ഇന്നലെ രാവിലെ ശ്രീനിവാസന്‍ നര്‍സാപൂരിലെ റോഡരികില്‍ ഇരിക്കുമ്പോള്‍ വീണ്ടും കാശിറാമെത്തി പ്രശ്‌നമുണ്ടാക്കി. ഇതിനിടെ റോഡിലൂടെ വന്ന ട്രക്കിന് മുന്നിലേക്ക് കാശിറാം ശ്രീനിവാസനെ തള്ളുകയായിരുന്നു. ശ്രീനിവാസന്‍റെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി. സംഭവത്തില്‍ കാശിറാമിനെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.