ETV Bharat / bharat

100 രൂപ തിരികെ നല്‍കിയില്ല, സഹപ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി ; യുവാവിന് ജീവപര്യന്തം തടവ് - West Bengal news updates

കടം നല്‍കിയ പണം തിരികെ നല്‍കാത്തതിന് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവ്. സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് മൂര്‍ച്ചയേറിയ കോടാലി കൊണ്ടെന്ന് പ്രതി.

Courts awards life to man who killed colleague for Rs 100 In Bengals Jalpaiguri  യുവാവിന് ജീവപര്യന്തം തടവ്  കടം വാങ്ങിയ 100 രൂപ തിരികെ നല്‍കിയില്ല  സഹപ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി  കൊല്‍ക്കത്ത വാര്‍ത്തകള്‍  കൊല്‍ക്കത്ത പുതിയ വാര്‍ത്തകള്‍  news updates  latest news in kolkata  നൂര്‍ ഇസ്‌ലാം  Youth gets life term for killing his colleague  West Bengal  West Bengal news updates  latest news in West Bengal
യുവാവിന് ജീവപര്യന്തം തടവ്
author img

By

Published : May 19, 2023, 10:20 PM IST

കൊല്‍ക്കത്ത : കടംവാങ്ങിയ നൂറുരൂപ തിരികെ നല്‍കാതിരുന്നതിന് സഹപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും 20, 000 രൂപ പിഴയും ശിക്ഷ വിധിച്ചു. ജല്‍പായ്‌ഗുരി സ്വദേശിയായ ഗോബിന്‍ ഒറോണിനാണ് ജല്‍പായ്‌ഗുരി അഡീഷണല്‍ ഡിസ്‌ട്രിക്‌റ്റ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക അടയ്‌ക്കാതിരുന്നാല്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.

ജസ്റ്റിസ് റിന്‍റു സുറാണ് ശിക്ഷ വിധിച്ചത്. കേസില്‍ 14 പേരുടെ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തി. പഹര്‍പൂര്‍ ചൗരംഗിയിലെ താമസക്കാരനായ നൂര്‍ ഇസ്‌ലാം എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ദാരുണമായ കൊലപാതകം ഇങ്ങനെ : 2016 നവംബര്‍ 14നാണ് കേസിനാസ്‌പദമായ സംഭവം. ഗോബിന്‍ ഒറോണിന്‍റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്നു നൂര്‍ ഇസ്‌ലാം. ടീസ്റ്റ് നദീതീരത്തുള്ള പ്രേംഗഞ്ചിലെ ചാര്‍ ഏരിയയിലെ സെക്യൂരിറ്റി ജീവനക്കാരായിരുന്നു ഇരുവരും.

നൂര്‍ ഇസ്‌ലാമിന് 100 രൂപ അത്യാവശ്യമായി വന്ന സമയത്ത് ഗോബിന്‍ ഓറോണില്‍ നിന്ന് കടം വാങ്ങിയിരുന്നു. എന്നാല്‍ 2016 നവംബര്‍ എട്ടിനുണ്ടായ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഗോബിന്‍ ഓറോണിന് സാമ്പത്തിക പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. ഇതേ തുടര്‍ന്നാണ് കടം നല്‍കിയ 100 രൂപ നൂര്‍ ഇസ്‌ലാമിനോട് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടത്. ഉടന്‍ തിരിച്ച് നല്‍കാമെന്ന് അറിയിച്ചാണ് ഗോബിനില്‍ നിന്ന് നൂര്‍ ഇസ്‌ലാം പണം കൈപ്പറ്റിയിരുന്നത്.

എന്നാല്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ഗോബിന്‍ നിരന്തരം നൂറിനോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ നൂര്‍ പണം തിരികെ നല്‍കിയില്ലെന്ന് മാത്രമല്ല 500 രൂപയുടെ നോട്ട് കാണിച്ച് ഗോബിനെ പരിഹസിക്കുകയും ചെയ്‌തു. തുടര്‍ച്ചയായി പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നതില്‍ രോഷാകുലനായ ഗോബിന്‍ നൂര്‍ ഇസ്‌ലാമിനെ വെട്ടിക്കൊലപ്പെടുത്തി.

നവംബര്‍ 13ന് രാത്രി ജോലിക്കായി പ്രേംഗഞ്ചിലേക്ക് പോയ നൂര്‍ രാവിലെ വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് കുടുംബം പ്രേംഗഞ്ചിലെത്തി തെരച്ചില്‍ നടത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നൂര്‍ ഇസ്‌ലാമിനെ കണ്ടത്. ഉടന്‍ തന്നെ ജല്‍പായ്‌ഗുരി കോട്ട്‌വാലി പൊലീസില്‍ വിവരമറിയിച്ചു.

also read: യുവതിയെ അപാര്‍ട്ട്‌മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സുഹൃത്ത് ഗുരുതരാവസ്ഥയില്‍, അന്വേഷണമാരംഭിച്ച് പൊലീസ്

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും കുടുംബത്തിന്‍റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് നൂര്‍ ഇസ്‌ലാമിനെ വെട്ടി പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.

വിഷയത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഗോബിന്‍ ഒറോണാണ് പ്രതിയെന്ന് കണ്ടെത്തി. ഇയാളില്‍ നിന്ന് നൂര്‍ ഇസ്‌ലാം പണം കൈപ്പറ്റിയിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതില്‍ പ്രതി കുറ്റം സമ്മതിച്ചു.

also read: IPL 2023 | 'അവസാന അങ്കം മഴവിൽ അഴകിൽ' ; ചെന്നൈക്കെതിരെ ഡൽഹി എത്തുക സ്‌പെഷ്യൽ ജേഴ്‌സിയിൽ

മൂര്‍ച്ചയേറിയ കോടാലി കൊണ്ടാണ് താന്‍ നൂര്‍ ഇസ്‌ലാമിനെ വെട്ടിയതെന്നും പ്രതി പറഞ്ഞു. എന്നാല്‍ ആക്രമണത്തിന് ശേഷം എനിക്ക് നൂറിനെ രക്ഷപ്പെടുത്തണമെന്ന് തോന്നിയെങ്കിലും അതിന് സാധിച്ചില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.