ETV Bharat / bharat

രാമനവമി ആഘോഷത്തിനിടെ സസാരാമിലെയും നളന്ദയിലെയും അക്രമം : പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു

രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. സംഘര്‍ഷത്തില്‍ ആറ് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അക്രമത്തിന് ഉത്തരവാദി ബിജെപിയെന്ന് ബിഹാര്‍ മുഖ്യമന്ത്രി.

Youth died in violence in Sasaram and Nalanda  സസാരമിലെയും നളന്ദയിലെയും അക്രമം  പരിക്കേറ്റ ആറ് പേരില്‍ ഒരാള്‍ മരിച്ചു  മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍  തേജസ്വി യാദവ്  പട്‌ന വാര്‍ത്തകള്‍  പട്‌ന പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
സസാരമിലെ അക്രമണത്തിന്‍റെ ദൃശ്യം
author img

By

Published : Apr 5, 2023, 10:34 PM IST

പട്‌ന : രാമനവമി ആഘോഷത്തെ തുടര്‍ന്ന് ബിഹാറിലെ സസാരാമിലും നളന്ദയിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ ആറ് പേരില്‍ ഒരാള്‍ മരിച്ചു. റോഹ്താസ് നസ്രിഗഞ്ചിലെ അമിയാവര്‍ സ്വദേശി രാജ ചൗധരിയാണ് മരിച്ചത്. അമ്മയുടെ കണ്ണ് ശസ്‌ത്രക്രിയ നടത്തുന്നതിന് യുവാവ് സസാരാമിലെത്തിയപ്പോഴാണ് സംഘര്‍ത്തില്‍പ്പെട്ടത്. അക്രമത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്.

ബിഹാറിലെ ഇരുനഗരങ്ങളിലും സംഘര്‍ഷത്തെ തുടര്‍ന്ന് നഷ്‌ടപ്പെട്ട ക്രമസമാധാനം പൂര്‍വ സ്ഥിതിയിലാക്കാനുള്ള പരിശ്രമത്തിലാണ് ഭരണകൂടം. സസാരാമിലും നളന്ദയിലും പൊലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ടെന്നും അതുകൊണ്ട് സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും പൊലീസ് അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സസാരാമിലും നളന്ദയിലും ഇന്‍റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതടക്കം ജനം നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

രണ്ടിടങ്ങളിലും സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കാനാണ് പൊലീസും ഭരണകൂടവും തീരുമാനിച്ചിരിക്കുന്നത്. രണ്ടിടങ്ങളിലുമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 173 പേരെ അറസ്റ്റ് ചെയ്‌തു. നളന്ദയില്‍ ഏപ്രില്‍ 6 വരെയും സസാരാമില്‍ വെള്ളിയാഴ്‌ച വരെയും ഇന്‍റര്‍നെറ്റ് നിഷേധിക്കുമെന്നും അതിന് ശേഷം സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ ഈ സൗകര്യം ലഭ്യമാക്കി തുടങ്ങുമെന്നും നളന്ദ ഡിഎം ശശാങ്ക് ശുഭാങ്കര്‍ പറഞ്ഞു.

ബിഹാറിലെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും അവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്നും ശശാങ്ക് ശുഭാങ്കര്‍ അറിയിച്ചു.

ബിഹാര്‍ ഷെരീഫിലുണ്ടായ ആക്രമണത്തിലും അന്വേഷണം : രാമനവമി ആഘോഷത്തിനിടെ നളന്ദ ജില്ലയിലെ ബിഹാര്‍ ഷെരീഫിലുണ്ടായ ആക്രമണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അക്രമം നടത്താന്‍ ജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കെതിരെയും പൊലീസ് നടപടിയെടുക്കും. അവരെ കണ്ടെത്തുന്നതിനും അന്വേഷണം പുരോഗമിക്കുകയാണ്.

അക്രമത്തിന് ശേഷം പ്രതികള്‍ ബിഹാറില്‍ നിന്ന് രക്ഷപ്പെട്ടതായി എസ്‌പി അശോക് മിശ്ര പറഞ്ഞു. ഇവര്‍ക്കെതിരെ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും ഒളിവില്‍ പോയ അക്രമികളെ പിടികൂടാൻ അന്വേഷണ സംഘത്തെ ബിഹാറിന് പുറത്തേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളിലും പരിശോധനകളും അന്വേഷണവും നടക്കുന്നുണ്ട്. കുറ്റവാളികള്‍ കീഴടങ്ങിയില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ ഉടന്‍ കണ്ടുകെട്ടുമെന്ന് അശോക് മിശ്ര പറഞ്ഞു.

പ്രതികരണവുമായി മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ : രാമനവമി ദിനത്തിൽ നടന്ന അക്രമങ്ങൾക്ക് ഉത്തരവാദി ബിജെപിയാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആരോപിച്ചു. ഗൂഢാലോചനയുടെ ഫലമാണ് അക്രമമെന്ന് നിതീഷ് പറഞ്ഞു. ബിഹാർ ഷെരീഫിൽ കലാപം സൃഷ്‌ടിക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ നിലവില്‍ എല്ലാം ശാന്തമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉപമുഖ്യമന്ത്രിയും രംഗത്ത് : രാമനവമി ആഘോഷത്തിനിടെ സംഘര്‍ഷം ഉണ്ടാക്കിയ അക്രമികളെ വെറുതെ വിടില്ലെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബിഹാറിനെ ആദ്യം തമിഴ്‌നാടുമായി പോരടിപ്പിക്കാനാണ് അക്രമികള്‍ ശ്രമിച്ചത്. എന്നാല്‍ അത് പരാജയപ്പെട്ടതോടെയാണ് കലാപം സൃഷ്‌ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ രാമനവമി ദിനത്തില്‍ രണ്ടിടത്താണ് ആക്രമണം നടന്നത്. സര്‍ക്കാര്‍ ഇത് ഗൗരവകരമായി കാണുന്നുണ്ടെന്നും കലാപകാരികളെ മുഴുവന്‍ കണ്ടെത്തി നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.