ന്യൂഡൽഹി: പ്രതിഷേധിക്കുന്ന കർഷകർക്കർക്കായി ഭക്ഷണവും താമസ സൗകര്യവും ഒരുക്കി യൂത്ത് കോൺഗ്രസ്. പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പമാണ് കോൺഗ്രസ് നില കൊളളുന്നതെന്നും അതുകൊണ്ടാണ് അവർക്കായി ഭക്ഷണവും താമസ സൗകര്യവും മെഡിക്കൽ സൗകര്യങ്ങളും ഒരുക്കിയതെന്നും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി കർഷകർ ദില്ലിയിലേക്ക് കടക്കാൻ ശ്രമിക്കുകയാണ്. എന്നാൽ കേന്ദ്ര സർക്കാർ അവരോട് സംസാരിക്കാൻ തയ്യാറല്ല. ബി.ജെ.പി സർക്കാർ അവർക്കെതിരെ ലാത്തി ചാർജ് നടത്തുന്നു. ശീതകാലം മുന്നിലുണ്ട്, വിശ്രമിക്കാൻ അവർ എവിടെ പോകും? ബിജെപി സർക്കാർ ഈ കർഷകരോട് എത്രയും വേഗം സംസാരിക്കണം. രണ്ടോ മൂന്നോ വ്യവസായികളുടെ നേട്ടങ്ങൾക്കായി സർക്കാർ ഈ കർഷകരെ അടിച്ചമർത്തരുതെന്നും ശ്രീനിവാസ് പറഞ്ഞു.
അതേസമയം, ഡിസംബർ മൂന്നിന് നടക്കുന്ന ചർച്ചവരെ ക്ഷമയോടെ കാത്തിരിക്കണനെന്ന് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ കർഷകരുടെ സംഘടനകളോട് ആവശ്യപ്പെട്ടു.