ETV Bharat / bharat

കര്‍ണാടകയില്‍ ആശുപത്രി വാര്‍ഡില്‍ യുവതിയ്‌ക്ക് പീഡനം; ഒരാള്‍ അറസ്റ്റില്‍ - പീഡന വാര്‍ത്തകള്‍

കര്‍ണാടകയിലെ കലബുറഗിയിലെ ജിംസ് ആശുപത്രി വാര്‍ഡില്‍ യുവതിയെ പീഡിപ്പിച്ചു. പ്രതി അറസ്റ്റില്‍. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയെന്ന് പൊലീസ്. അന്വേഷണം പുരോഗമിക്കുന്നു.

Accuse arrested in rape case in karnataka  ആശുപത്രി വാര്‍ഡില്‍ യുവതിയ്‌ക്ക് പീഡനം  karnataka news updates  latest news in karnataka  കര്‍ണാടക വാര്‍ത്തകള്‍  കര്‍ണാടക പുത്യ വാര്‍ത്തകള്‍  ബെംഗളൂരു വാര്‍ത്തകള്‍  കലബുറഗി ജിംസ് ആശുപത്രി  പീഡന വാര്‍ത്തകള്‍  rape news updates
ആശുപത്രി വാര്‍ഡില്‍ യുവതിയ്‌ക്ക് പീഡനം
author img

By

Published : Mar 18, 2023, 10:01 PM IST

ബെംഗളൂരു: കര്‍ണാടകയിലെ കലബുറഗിയില്‍ ജിംസ് ആശുപത്രിയിലെ വാര്‍ഡിയില്‍ കയറി 36കാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കലബുറഗി സ്വദേശിയായ മെഹബൂബ് പാഷയാണ് അറസ്റ്റിലായത്. വെള്ളിയാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം.

രാത്രിയില്‍ ജിംസ് ആശുപത്രിയിലെത്തിയ ഇയാള്‍ ആശുപത്രിയ്‌ക്ക് അകത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നതിന് ശേഷം സ്‌ത്രീകളുടെ വാര്‍ഡിലേക്ക് പ്രവേശിക്കുകയും ചികിത്സയിലിരുന്ന യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ കൂട്ടിരിപ്പുകാരനായ ഒരാള്‍ തൊട്ടടുത്തുള്ള പുരുഷന്മാരുടെ വാര്‍ഡിലുണ്ടായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.

ഇതിനിടെ പ്രതി ആശുപത്രിയിലെ ആളുകളുമായി തര്‍ക്കമുണ്ടാവുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് ആശുപത്രി അധികൃതരെത്തുകയും ബ്രഹ്മപുരം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്‌തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു.

ബലാത്സംഗത്തിനിരയായ യുവതി കഴിഞ്ഞ ഏഴ് മാസമായി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ എന്തിനാണ് ആശുപത്രിയില്‍ എത്തിയതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.

സംഭവത്തെ തുടര്‍ന്ന് കലബുറഗി സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥലത്തെത്തി ആശുപത്രിയിലെ സുരക്ഷ സംബന്ധിച്ച അധികൃതരുമായി സംസാരിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് കമ്മിഷണര്‍ അറിയിച്ചു. അറസ്റ്റിലായ മെഹബൂബ് പാഷ പീഡനമുള്‍പ്പെടുള്ള നിരവധി കേസില്‍ പ്രതിയാണെന്നും കമ്മിഷണര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.