ETV Bharat / bharat

കോളജ് വിദ്യാർഥിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്ന യുവാവ് പിടിയിൽ - college girl pushed in front of moving train

ചെന്നൈയിൽ സ്വകാര്യ കോളജിലെ വിദ്യാർഥിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസിൽ യുവാവ് പിടിയില്‍

ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു  ചെന്നൈ  തമിഴ്‌നാട്  chennai  tamilnadu  ആദമ്പാക്കം  സെന്‍റെ തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷൻ  police arrested accused  youth got arrested  killing girl by pushing in front of moving train  tamilnadu
വിദ്യാർഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു; യുവാവ് പിടിയിൽ
author img

By

Published : Oct 14, 2022, 12:53 PM IST

ചെന്നൈ: കോളജ് വിദ്യാർഥിയെ ഓടുന്ന ട്രെയിനിന് മുന്നിലേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. ആദമ്പാക്കം സ്വദേശി സതീഷാണ് അറസ്‌റ്റിലായത്. ചെന്നൈയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിയായ സത്യ (22) ആണ് കൊല്ലപ്പെട്ടത്.

ചെന്നൈ സെന്‍റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. കഴിഞ്ഞ കുറച്ച് നാളുകളായി പെൺകുട്ടിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇന്നലെ (ഒക്‌ടോബർ 13) ഉച്ചയ്ക്ക് കോളജില്‍ നിന്നും വീട്ടിലേക്ക് മടങ്ങാനായി സത്യ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ സതീഷും പിന്നാലെയെത്തുകയായിരുന്നു.

റെയില്‍വേ സ്‌റ്റേഷനിൽ വച്ച് ഇരുവരും സംസാരിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും ഇതിനിടെ പാഞ്ഞുവന്ന ട്രെയിനിന് മുന്നിലേയ്ക്ക് യുവാവ് സത്യയെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.