ചിങ്ങം: നിങ്ങൾ ഇന്ന് നല്ല ശാരീരികവും മാനസികവുമായ അവസ്ഥ ആസ്വദിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സാമൂഹിക ഒത്തുചേരലിനുള്ള സമയം ലഭിക്കും. കച്ചവടത്തില്‍ നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താൻ നിങ്ങൾക്ക് സാധിക്കും.
കന്നി: ബിസിനസില്‍ പങ്കാങ്കളികളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങളെ അഭിനന്ദിക്കും. അത് വൈകുന്നേരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ഒരാഘോഷത്തില്‍ കലാശിക്കും. ശരിക്കും മനസ്സിന്‍റെ പിരിമുറുക്കം കുറക്കാനുള്ള ഒരു അവസരമാകുമത്. എന്നാല്‍ വികാരങ്ങള്‍ക്ക് അടിമപ്പെടാതെ ഈ ദിവസം പൂര്‍ണമായും ആഘോഷിക്കുക
തുലാം: നിങ്ങളുടെ സൃഷ്ടിപരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാന്‍ കഴിഞ്ഞേക്കും. സാഹിത്യരചനയിലാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ് ഇന്ന് . ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. ഓഫീസിലെ സൗഹാര്‍ദ്ദാന്തരീക്ഷം നിങ്ങളുടെ ഉത്‌ല്പാദനക്ഷമത ഉയര്‍ന്ന അളവില്‍ പ്രകടമാക്കാന്‍ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാര പ്രകടനങ്ങള്‍ നിയന്ത്രിക്കുക തന്നെ വേണം. ഗൃഹാന്തരീക്ഷം ഇന്ന് മുഴുവന്‍ സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും..
വൃശ്ചികം : നിങ്ങളുടെ വികാരങ്ങള്‍ക്ക് കടിഞ്ഞാണിടേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഉല്‍ക്കണ്ഠയും മാനസിക പിരിമുറുക്കവും നിങ്ങളെ അലട്ടും. ഉച്ചക്ക് ശേഷം പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കരുത്. പകരം ശരീരത്തിനും മനസ്സിനും ആശ്വാസം നല്‍കുന്ന കൃത്യങ്ങളില്‍ ഏര്‍പ്പെടുക. നിങ്ങളുടെ ഷോപ്പിംഗ് ചെലവുകള്‍ ഇന്ന് കുത്തനെ ഉയരും. അതുകൊണ്ട് ചെലവ് നിയന്ത്രിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകുന്ന നിലവരും. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതും യാത്രകളിലേര്‍പ്പെടുന്നതും ഇന്ന് ഒഴിവാക്കുക.
ധനു: ഇന്നത്തെ ദിവസം നല്ലരീതിയില്‍ തുടങ്ങുമെങ്കിലും അവസാനമാകുമ്പോഴേക്കും ദോഷാനുഭവങ്ങളായിരിക്കുമുണ്ടാവുക. ആദ്യപകുതിയില്‍ മനസ്സും ശരീരവും ആത്മാവും നിങ്ങളുടെ തികഞ്ഞ നിയന്ത്രണത്തിലായിരിക്കും. കുടുംബത്തെ ബാധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയകരമാകും. നിങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലുള്ള സ്നേഹബന്ധം ശക്തിപ്പെടും. ഉച്ചക്ക് ശേഷം ഏത് കാര്യത്തിലും മുന്‍കരുതല്‍ വേണം, പ്രത്യേകിച്ചും സ്വത്തുസംബന്ധിച്ച പ്രശ്നങ്ങളില്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഈ ദിവസം അനുകൂലമായിരിക്കും.
മകരം: സമാധാനം തേടുന്നതിനും,മതപരമായ പ്രവര്‍ത്തനങ്ങള്‍,ആചാരങ്ങള്‍,എന്നിവയ്ക്കായി പണത്തിന്‍റെ വലിയൊരു ഭാഗം ചിലവഴിച്ചേക്കാം. അതിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ നിങ്ങൾ കൂടുതൽ സന്തോഷവാനായിരിക്കും.
കുംഭം: നിങ്ങളുടെ ആത്മീയതയിലുള്ള താല്‍പര്യം ഈ ദിവസം സംതൃപ്തിയും സന്തോഷവും നല്‍കും. പ്രതികൂല ചിന്തകള്‍ക്ക് മനസ്സില്‍ ഇടം നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം തീരുമാനം കൈക്കൊള്ളാനുള്ള നിങ്ങളുടെ കഴിവിനെ അത് ബാധിക്കും. നിങ്ങളുടെ ഉത്സാഹത്തെ അത് മന്ദീഭവിപ്പിക്കുകയും ചെയ്യും. കാര്യങ്ങള്‍ സാധാരണ ഗതിയില്‍ മുന്നോട്ട് പോയാല്‍ നിങ്ങളുടെ കോപം നിയന്ത്രിക്കുന്നതും അസാധ്യമാണ്. ആര്‍ഭാടങ്ങള്‍ക്കായി പണം ചെലവാക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നത്തെ ദിവസം അത്യന്തം ശ്രമകരമായതായിരിക്കും.
മീനം: ദിവസം മുഴുവൻ ചെറിയ കലഹങ്ങൾ പരിഹരിക്കേണ്ടതായിവരും. അവ പരിഹരിച്ചശേഷവും അതിൽനിന്ന് പുറത്തുവരാൻ സമയം വേണ്ടിവരും. തൊഴിൽമേഖലയിൽ മുന്നേറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വികാരങ്ങള്‍ക്ക് അടിമപ്പെടാതിരിക്കുക
മേടം: ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങൾക്കുള്ള സമയമാണ്. സാമൂഹികമായി നിങ്ങളുടെ അന്തസ്സും പ്രശസ്തിയും ഉയരും. നിങ്ങളുടെ കച്ചവടത്തിലും വളര്‍ച്ചയുണ്ടാവും. ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കാൻ കാത്തിരിക്കുന്നവര്‍ക്ക് കാത്തിരിപ്പ് അവസാനിച്ചതായി തോന്നും. വിവാഹ കാര്യങ്ങള്‍ ഉടന്‍ തീരുമാനമായേക്കും.
ഇടവം: ഇന്ന് നിങ്ങള്‍ക്ക് ആരെയും സ്വാധീനിക്കാനോ സന്തോഷിപ്പിക്കാനോ കഴിഞ്ഞെന്നുവരില്ല. നല്ല പ്രവര്‍ത്തികള്‍ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും തുടക്കത്തിൽ തടസ്സങ്ങൾ നേരിട്ടേക്കാം. എന്നിരുന്നാലും അവസാനം വിജയം സുനിശ്ചിതമാണ്.
മിഥുനം: നിങ്ങളുടെ കീഴുദ്യോഗസ്ഥരുമായോ മുതിര്‍ന്നവരുമായോ ഉള്ള ബന്ധങ്ങള്‍ നശിപ്പിക്കാതിരിക്കുക. അൽപ്പം വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കും ഇടയില്‍ ഔദ്യോഗിക സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിക്കുക. നിങ്ങൾ ഇന്ന് സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും മുഴുകാൻ സാധ്യതയുണ്ട്.
കര്‍ക്കടകം: നിങ്ങളുടെ ഭാഗ്യ നക്ഷത്രങ്ങള്‍ നിഷ്ക്രിയമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് ജാഗ്രത പാലിക്കുന്നതാണ് നല്ലത്. നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, അത് നിങ്ങളുടെ കുടുംബത്തിന്‍റെ സല്‍പേര് ഇല്ലാതാക്കും. കഠിനമായ വാക്കുകൾ സംസാരിക്കുന്നത് ഒഴിവാക്കുക. മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കാതിരിക്കുക.