ചെന്നൈ: സമൂഹ്യമാധ്യമങ്ങളിൽ വൈറലായി വാളുകൊണ്ട് കേക്ക് മുറിച്ചുള്ള പിറന്നാൾ ആഘോഷം. മധുര സ്വദേശി ബാലമുരഗൻ ആണ് പിറന്നാളിന് വാളുകൊണ്ട് കേക്ക് മുറിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റ് ആണ്. മാർച്ച് അഞ്ചിനായിരുന്നു ആഘോഷം.
സംഭവം വൈറലായതുകൊണ്ട് തന്നെ വാളുകൊണ്ട് കേക്ക് മുറിച്ച ബാലമുരുഗനെയും സുഹൃത്തുക്കളെയും തേടി പൊലീസുമെത്തി. ആഘോത്തിൽ പങ്കെടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളവരെ പൊലീസ് ചോദ്യം ചെയ്‌തുവരുകയാണ്. സംഭവത്തിൽ പ്രദേശവാസികളും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.