കാണ്‍പൂര്‍(യുപി): പലരും തങ്ങളുടെ ബിസിനസ് സംരഭങ്ങള്‍ക്ക് വ്യത്യസ്‌തമായ പേരിടാന്‍ ശ്രമിക്കുകയും അതിലൂടെ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഈയിടെ ബിഹാറില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ തന്‍റെ ഹോട്ടലിന് രണ്ടാം ഭാര്യ എന്ന അര്‍ഥം വരുന്ന 'സെക്കന്‍ഡ് വൈഫ്' എന്ന പേര് നല്‍കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇത് വൈറലായിരുന്നു.
ഇതേ മാതൃകയില്‍ യുപിയിലെ കാണ്‍പൂരിലെ തന്‍റെ ഹോട്ടലിന് 'എന്‍ജിനിയര്‍ സമൂസ' എന്ന പേര് നല്‍കിയിരിക്കുകയാണ് എന്‍ജിനിയര്‍ ബിരുധാരിയായ അഭിഷേക്. എന്‍ജിനിയറിങ്ങിലെ വിവിധ ബ്രാഞ്ചുകളുടെ പേരുകള്‍ നല്‍കികൊണ്ടുള്ള വിവിധയിനം സമൂസകളാണ് ഇവിടെ വില്‍ക്കുന്നത്. 'ഇലക്‌ട്രിക്കല്‍ സമൂസ', 'മെക്കാനിക്കല്‍ സമൂസ', 'ഐടി സമൂസ' എന്നിവയാണ് ഈ ഹോട്ടിലെ പ്രധാന ഐറ്റങ്ങള്‍.
എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ലഭിച്ച ജോലിയില്‍ തനിക്ക് സംതൃപ്‌തി ലഭിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ സ്വന്തമായൊരു ഹോട്ടല്‍ തുടങ്ങിയതെന്ന് അഭിഷേക് പറഞ്ഞു. സ്വന്തം സംരംഭം തുടങ്ങുന്നതിലൂടെ സ്വന്തമായൊരു ഐഡന്‍റിറ്റിയാണ് താന്‍ ഉദ്ദേശിക്കുന്നത്. വിവിധ തരത്തിലുള്ള രുചികരമായ സമൂസകള്‍ കുറഞ്ഞ വിലയില്‍ ആളുകള്‍ക്ക് നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.