ബേതുൽ/മധ്യപ്രദേശ് : മധ്യപ്രദേശിൽ റെയിൽവേ പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. ബേതുൽ ജില്ലയിലെ മച്ചാന നദിക്ക് മുകളിലെ റെയിൽവേ പാലത്തിൽ ഇന്നലെയാണ് സംഭവം.
ALSO READ: 22 കാരിയെ ബലാത്സംഗം ചെയ്‌ത് ഭര്‍തൃസഹോദരന്‍ ; 'കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണി'
മുകേഷ് ഉയികെ(21), മനിൽ മാർസ്കോൾ(19) എന്നീ യുവാക്കളാണ് മരിച്ചത്. ശനിയാഴ്‌ച മൂന്ന് മണിയോടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു ഇരുവരും. ഇതിനിടെ പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ പാളത്തിലൂടെ വരികയായിരുന്ന ബാഗ്മതി എക്‌സ്‌പ്രസ് ഇരുവരെയും ഇടിക്കുകയായിരുന്നു.