ന്യൂഡല്‍ഹി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ സാധ്യത. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. എൻ.ഡി.എ സഖ്യകക്ഷികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ന്യൂഡല്‍ഹിയില്‍ ഈ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
അപ്നദൾ മേധാവി അനുപ്രിയ പട്ടേൽ, നിഷാദ് പാർട്ടി മേധാവി സഞ്ജയ് നിഷാദ് എന്നിവരാണ് കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. ഇതേതുടര്‍ന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന് പുന:സംഘടനയ്ക്ക് നിര്‍ദേശം നല്‍കിയത്. 2022 ല്‍ സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് എന്‍.ഡി.എയിലെ താരതമ്യേന ചെറിയ സഖ്യകക്ഷികൾ ഊ നീക്കം നടത്തുന്നത്.
ഹരിയാനയിൽ നിന്നുള്ള മുൻ കോൺഗ്രസ് എം.പി അരവിന്ദ് ശർമ, കോൺഗ്രസ് വിട്ട് അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന ജിതിൻ പ്രസാദ എന്നിവരെ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ALSO READ: മുംബൈയില്‍ കെട്ടിടം തകർന്ന സംഭവം; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി