ETV Bharat / bharat

രാഹുലിന് മറുപടി; പ്രധാനമന്ത്രി അടക്കമുള്ളവർക്ക് മാമ്പഴം അയച്ച് യുപി മുഖ്യമന്ത്രി - യുപി കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശിയ അധ്യക്ഷൻ ജെ.പി നദ്ദ, ക്യാബിനറ്റ് മന്ത്രിമാർ, മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവർക്കാണ് യോഗി ആദിത്യനാഥ് മാമ്പഴം അയച്ച് നൽകിയത്.

BJP  Congress  JP Nadda  Mango  Rahul Gandhi  Yogi Adityanath  Ganvarjeet  up mangoes  Yogi's mango diplomacy  മന്ത്രിമാർക്ക് മാമ്പഴം  രാഹുൽ ഗാന്ധിക്ക് മറുപടി  യുപിയിലെ മാമ്പഴം  ജെപി നദ്ദ  ബിജെപി  കോൺഗ്രസ്  യുപി കോൺഗ്രസ്  യുപി ബിജെപി
രാഹുലിന് മറുപടി; പ്രധാനമന്ത്രി അടക്കമുള്ളവർക്ക് മാമ്പഴം അയച്ച് നൽകി യുപി മുഖ്യമന്ത്രി
author img

By

Published : Jul 25, 2021, 12:29 PM IST

ലഖ്‌നൗ: ഉത്തർപ്രദേശ് മാമ്പഴങ്ങൾ ഇഷ്‌ടമല്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനക്ക് മറുപടിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്യാബിനറ്റ് മന്ത്രിമാർ, ബിജെപി ദേശിയ അധ്യക്ഷൻ ജെ.പി നദ്ദ, മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവർക്ക് യുപിയിലെ പ്രശസ്‌ത മാങ്ങകൾ അയച്ചത്.

ഉത്തർപ്രദേശിലെ മാങ്ങകൾ ലോക പ്രശസ്‌തമാണെന്നും ദസീരി, ചൗസ, ലാംഗ്‌ഡ, ഗൻ‌വർ‌ജീത് തുടങ്ങിയ ഇനങ്ങൾ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ളവരുടെ ഇഷ്‌ട മാമ്പഴമാണെന്നും മാമ്പഴം അയച്ച ബോക്‌സിലെ കുറിപ്പിൽ പറയുന്നു. ചരിത്രപരമായ പ്രധാന്യമുള്ള ഇടമായ കക്കോരിയെന്നും മാമ്പഴ ഉൽപാദനത്തിന്‍റെ പ്രധാന കേന്ദ്രമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ കക്കോരി ബ്രാൻഡെന്ന പേരിൽ മാമ്പഴ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും ഈ മാമ്പഴമാണ് അയക്കുന്നതെന്നും മാമ്പഴങ്ങൾ ഇഷ്‌ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും കുറിപ്പിൽ പറയുന്നു.

ബിജെപി ഇതര മന്ത്രിമാർക്ക് മാമ്പഴ ബോക്‌സുകളില്ല!

അതേ സമയം ബിജെപി ഇതര മന്ത്രിമാർക്ക് മാമ്പഴ ബോക്‌സുകൾ അയച്ചിട്ടില്ല. ബിജെപി ഇതര പാർട്ടികളിലെ മന്ത്രിമാർക്ക് യുപിയിലെ മാമ്പഴങ്ങൾ ഇഷ്‌ടമല്ലെന്ന് സിഎം സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കയറ്റുമതി ചെയ്യുന്ന മാമ്പഴങ്ങളാണ് പ്രധാനമന്ത്രി അടക്കമുള്ളവർക്ക് അയച്ചതെന്നും പ്രേമോഷന്‍റെ ഭാഗമായിട്ടാണ് തീരുമാനമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഗാൾ പറഞ്ഞു.

ALSO READ: കാത്തിരുന്ന് കാണണം അങ്കം; സോഷ്യല്‍ മീഡിയ ടീമുമായി രാഹുല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.