ETV Bharat / bharat

തെരഞ്ഞെടുപ്പ്, തീവ്രവാദം, ഹിജാബ് വിവാദം; യോഗി ആദിത്യനാഥുമായി പ്രത്യേക അഭിമുഖം - BJP's victory in UP Assembly polls

ഇടിവി ഭാരത് ഉത്തർപ്രദേശ് ബ്യൂറോ ചീഫ് അലോക് ത്രിപാഠി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ അഭിമുഖം.

യോഗി ആദിത്യനാഥുമായി പ്രത്യേക അഭിമുഖം  യോഗി ആദിത്യനാഥ്  ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്  സമാജ്‌വാദി പാർട്ടി  സമാജ്‌വാദി പാർട്ടി vs ബിജെപി  അഖിലേഷ് യാദവ് vs യോഗി ആദിത്യനാഥ്  ഉത്തർപ്രദേശിൽ വിജയിക്കുമെന്ന് ബിജെപി  Yogi exudes confidence on BJP's victory in UP Assembly polls  interview with Yogi Adityanath  BJP's victory in UP Assembly polls  bjp vs sp in up
തെരഞ്ഞെടുപ്പും തീവ്രവാദവും ഹിജാബ് വിവാദവും; യോഗി ആദിത്യനാഥുമായി പ്രത്യേക അഭിമുഖം
author img

By

Published : Feb 22, 2022, 10:14 AM IST

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മൂന്ന് ഘട്ട വോട്ടെടുപ്പ് പൂർത്തിയായിരിക്കുകയാണ്. വീണ്ടും മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കൾ രാവും പകലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അധ്വാനിക്കുകയാണ്. ഇടിവി ഭാരത് ഉത്തർപ്രദേശ് ബ്യൂറോ ചീഫ് അലോക് ത്രിപാഠി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ അഭിമുഖം.

Q: മൂന്ന് ഘട്ട വോട്ടെടുപ്പിന് ശേഷം ഉത്തർപ്രദേശിൽ ബിജെപിയുടെ നില എന്താണ്?

ദേശീയതയും വികസനവും സദ്ഭരണവുമാണ് ബിജെപിയുടെ അജണ്ട. ബിജെപി സുരക്ഷ ഒരുക്കുമെന്നും ജാതി മത ഭേദമന്യേ എല്ലാ തുറകളിലുമുള്ള ജനങ്ങളുടെ ഉന്നമനത്തിനായി പരിശ്രമിക്കുമെന്നും പൊതുജനങ്ങൾക്ക് അറിയാം. മൂന്ന് ഘട്ടങ്ങളിലെയും ഇതുവരെയുള്ള നില സൂചിപ്പിക്കുന്നത് ജനങ്ങൾ ബിജെപിക്ക് അനുകൂലമാണെന്നാണ്.

Q: എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം അഹമ്മദാബാദ് സ്ഫോടന പരമ്പരയിൽ ശിക്ഷിക്കപ്പെട്ട പ്രതികളിലൊരാളുടെ പിതാവ് നിൽക്കുന്ന ഫോട്ടോ വൈറലായിരുന്നു. ഇതിൽ എന്താണ് താങ്കളുടെ അഭിപ്രായം?

സമാജ്‌വാദി പാർട്ടിയുടെ ചരിത്രം വളരെ മോശമാണ്. 2013ൽ എസ്‌പി സർക്കാർ അധികാരത്തിലിരുന്നപ്പോൾ അവരുടെ ഭരണകാലത്തും അതിന് മുമ്പും നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് തീവ്രവാദികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ശ്രമിച്ചിരുന്നു.

രാഷ്ട്രീയ താൽപര്യങ്ങൾക്കായി വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തിയതാണ് എസ്‌പി സർക്കാരിന്‍റെ ചരിത്രം. സംസ്ഥാനത്ത് ഗുണ്ടകൾക്കും മാഫിയകൾക്കും അഭയം നൽകാൻ പ്രവർത്തിച്ചിരുന്ന എസ്‌പിയുടെ ചരിത്രം എല്ലാവർക്കും അറിയാം.

മൂന്ന് ദിവസം മുമ്പ് ഗുജറാത്ത് കോടതി സ്ഫോടന പരമ്പരയിൽ വിധി പുറപ്പെടുവിച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 38 പ്രതികളിൽ 11 പേർക്ക് ജീവപര്യന്തം തടവും ലഭിച്ചു. ഇതിൽ ഒമ്പത് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്. അസംഗഢിലെ സഞ്ജർപൂർ ഗ്രാമത്തിലും പരിസരങ്ങളിലുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭീകരർ ഉള്ളത്.

ഡൽഹിയിലെ ബട്‌ല ഹൗസ് സംഭവവുമായി ബന്ധമുള്ള സഞ്ജർപൂരിൽ നിന്നുള്ള ഒരു ഭീകരൻ സിറിയയിലേക്ക് പലായനം ചെയ്‌തിരുന്നു. അയാളുടെ പിതാവ് സമാജ്‌വാദി പാർട്ടിയുടെ സജീവ പ്രവർത്തകനും എസ്‌പിക്ക് വേണ്ടി പ്രചാരണം നടത്തുന്ന ആളുമാണ്. ചെറുതും വലുതുമായ എല്ലാ സംഭവങ്ങളോടും പ്രതികരിക്കുന്ന അഖിലേഷ് യാദവ് 2013ലെ സംഭവത്തെ കുറിച്ചും ഗുജറാത്തിലെ ഭീകരർക്കെതിരായ വിധിയെക്കുറിച്ചും മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു.

Q: മാഫിയയ്‌ക്കെതിരായ നിങ്ങളുടെ നടപടിയെ പരിഹസിക്കുന്ന സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് നിങ്ങളെ 'ബുൾഡോസർ വാലെ ബാബ' എന്ന് വിളിക്കുന്നത് എങ്ങനെ കാണുന്നു?

സംസ്ഥാനത്ത് നാല് തവണ സമാജ്‌വാദി പാർട്ടി അധികാരത്തിലേറിയത് ദൗർഭാഗ്യകരമാണ്. അധികാരത്തിലെത്തിയിട്ടും ഒരിക്കലും സംസ്ഥാനത്തെ പാവപ്പെട്ടവർക്കും യുവാക്കൾക്കും കർഷകർക്കും വേണ്ടി അവർ പ്രവർത്തിച്ചില്ല. തീവ്രവാദികളോട് പാർട്ടിക്ക് അനുകമ്പ ഉണ്ടെന്നത് വിരോധാഭാസമാണ്.

സമാജ്‌വാദി പാർട്ടി അഭയം നൽകിയിരുന്നതിനാൽ മാഫിയകൾക്കും ക്രിമിനലുകൾക്കും ആരെയും ഭയമില്ലാത്ത അവസ്ഥയായിരുന്നു. എന്നാൽ ഞങ്ങൾ പറഞ്ഞത് പോലെ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. വികസനത്തിന്‍റെയും സുരക്ഷയുടെയും കാര്യത്തിൽ വിട്ടുവീഴ്‌ചയില്ലാതെ തന്നെ ബിജെപി സർക്കാർ പ്രവർത്തിക്കും.

Q: കലാപകാരികളെ ഉന്മൂലനം ചെയ്‌തും, നാശനഷ്ടങ്ങൾ വീണ്ടെടുത്തും നിങ്ങളുടെ സർക്കാർ രാജ്യത്തുടനീളം ശ്രദ്ധയിൽപ്പെട്ടു. ഇപ്പോൾ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് റിക്കവറി നോട്ടീസ് പിൻവലിച്ചിരിക്കുകയാണ്. ബിജെപി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ അതിൽ എന്ത് നടപടി സ്വീകരിക്കും?

കലാപകാരികളിൽ നിന്ന് കരകയറാൻ ഞങ്ങൾ സ്വീകരിച്ച നടപടി ഭരണപരമായ ഉത്തരവായിരുന്നു. പിന്നീട് ഞങ്ങൾ അതിൽ ഒരു നിയമം ഉണ്ടാക്കി. മൂന്ന് ട്രൈബ്യൂണലുകൾ രൂപീകരിച്ചു. ഭരണപരമായ ഉത്തരവിലൂടെയല്ല, ട്രൈബ്യൂണലിലൂടെ അവ വീണ്ടെടുക്കാമെന്നും കോടതി പറഞ്ഞു. ഇനി അതനുസരിച്ച് നടപടിയെടുക്കും.

Q: ഹിജാബ് വിവാദത്തെ എങ്ങനെ കാണുന്നു?

കർണാടകയിലാണ് ഈ വിവാദം ഉയർന്നുവന്നിട്ടുള്ളത്. രാജ്യത്തിന്‍റെ ഭരണ സംവിധാനം ഭരണഘടനയനുസരിച്ചായിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാതെ വ്യക്തിനിയമമോ ശരീഅത്തോ അനുസരിച്ച് ആവരുത്. വീടിനുള്ളിൽ നിങ്ങൾക്ക് ഇഷ്‌ടമുള്ള വസ്ത്രം ധരിക്കാം. എന്നാൽ പ്രത്യേക ഡ്രസ് കോഡ് ഉള്ള ഏത് സ്ഥാപനത്തിലും അതിനനസരിച്ച് വസ്‌ത്രം ധരിക്കണം.

Q: കൊറോണയുടെ രണ്ടാം തരംഗത്തെ നേരിടുന്നതിൽ ബിജെപി സർക്കാർ പരാജയം ആയിരുന്നു എന്ന ആരോപണമുണ്ട്. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

കൊറോണ സമയത്ത് എസ്‌പി, ബിഎസ്‌പി, കോൺഗ്രസ് നേതാക്കൾ എവിടെയായിരുന്നുവെന്ന് നിങ്ങൾ അന്വേഷിക്കണം. ആ സമയത്ത് ഈ പാർട്ടികളെല്ലാം അപ്രത്യക്ഷരായി ഹോം ഐസൊലേഷനിലായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാത്രമാണ് ആ സമയത്ത് സജീവമായത്. ഞങ്ങൾ നല്ല ക്രമീകരണങ്ങൾ ചെയ്തു. ഞങ്ങളുടെ കൊവിഡ് പ്രതിരോധ രീതി രാജ്യത്തും ലോകത്തും പ്രശംസിക്കപ്പെടുന്നു.

Q: വികസന പ്രവർത്തനങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ നിങ്ങളുടെ പക്കലുണ്ട്. ജിന്നയുടെയും തീവ്രവാദത്തിന്‍റെയും പ്രശ്‌നങ്ങൾ ഈ തെരഞ്ഞെടുപ്പിൽ എങ്ങനെ ഉയർന്നുവരുന്നു?

വികസനം എന്ന വിഷയം മുന്നോട്ട് കൊണ്ടുപോകുക മാത്രമാണ് ആഗ്രഹിക്കുന്നത്. രാജ്യം മുഴുവൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം ആഘോഷിക്കുമ്പോൾ സമാജ്‌വാദി പാർട്ടി ജിന്നയെ മഹത്വവത്കരിക്കുകയായിരുന്നു. ഞങ്ങൾ സംസ്ഥാനത്തെ യുവാക്കൾക്ക് സ്മാർട്ട് ഫോണുകൾ നൽകുന്ന ദിവസം എസ്‌പി പാകിസ്ഥാനെ പുകഴ്ത്തുകയായിരുന്നു. ഈ വിഷയം കൊണ്ടുവന്നത് എസ്‌പിയാണ്. ഇവർക്കെതിരെ 'സബ്‌കാ സാത്ത്, സബ്‌കാ വികാസ്' എന്ന മുദ്രാവാക്യവുമായാണ് ഞങ്ങൾ മത്സര രംഗത്തുള്ളത്

Q: ഈ തെരഞ്ഞെടുപ്പിൽ എത്ര സീറ്റ് വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ?

ഇത്തവണത്തെ പോരാട്ടം 80 vs 20 ആയിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.