ന്യൂഡല്‍ഹി: ആഗോള തലത്തിൽ മോദി സർക്കാർ സൃഷ്ടിച്ച യോഗയെക്കുറിച്ചുള്ള പൊതു അവബോധം നിരവധി രാജ്യങ്ങളെ കൊവിഡിനെതിരെ പോരാടാൻ സഹായിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക് പറഞ്ഞു. കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന 'ആയുഷ് 64' മരുന്ന് വിതരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സർക്കാർ ഏഴ് വർഷം മുമ്പ് അന്താരാഷ്ട്ര യോഗ ദിനം (ജൂൺ 21) ആഘോഷിക്കാൻ തുടങ്ങി. അതിനാൽ ജനങ്ങളില്‍ യോഗയെക്കുറിച്ച് അവബോധമുണ്ടായിരിക്കുന്നുവെന്ന് നായിക് പറഞ്ഞു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പരിപാടിയില്‍ പങ്കെടുത്തു.
Read Also…..ആശുപത്രിയിൽ യോഗ; കൊവിഡ് രോഗികൾക്ക് ആശ്വാസമായി ചന്ദ പാഷ
മനുഷ്യജീവിതത്തിന്‍റെ ശാരീരികവും മാനസികവും ആത്മീയവുമായ വശങ്ങളെ കേന്ദ്രീകരിച്ച് പുരാതന സമ്പ്രദായത്തെക്കുറിച്ചുള്ള അറിവ് ലോകമെമ്പാടും വ്യാപിപ്പിച്ച ദർശനാത്മക നേതാവായാണ് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചത്. കൊറോണ വൈറസിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ആളുകൾക്ക് മാർഗ്ഗനിർദ്ദേശം നൽകാനായി സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ആയുഷ് ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.