ഹൈദരാബാദ് : ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ യെല്ലോ ഫംഗസും കൊവിഡ് രോഗികളിൽ സ്ഥിരീകരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്‌ച ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് സ്ഥിരീകരിച്ചത്. കൊവിഡ് മുക്തനായി വീട്ടിലെത്തിയയാളുടെ മുഖത്ത് വീക്കവും മൂത്രത്തിലൂടെ രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പരിശോധനയിൽ ഇയാൾക്ക് യെല്ലോ ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചു.
Read More: രാജ്യത്ത് 'യെല്ലോ ഫംഗസ്' ബാധയും സ്ഥിരീകരിച്ചു; ഏറ്റവും അപകടകാരിയെന്ന് വിദഗ്ധര്‍
എന്താണ് യെല്ലോ ഫംഗസ്
ബ്ലാക്ക്/ വൈറ്റ് എന്നിവ പോലെയുള്ള ഫംഗല്‍ ബാധയാണിത്. പക്ഷേ മറ്റുള്ളവയെ അപേക്ഷിച്ച് ഇവ കൂടുതൽ അപകടകാരിയാണ്. യെല്ലോ ഫംഗസ് ലക്ഷണങ്ങള്‍ പെട്ടന്ന് തിരിച്ചറിയാൻ കഴിയില്ലെന്നതാണ് കാരണം. അതിനാല്‍ രോഗം തിരിച്ചറിഞ്ഞ് നേരത്തെ വൈദ്യസഹായം എത്തിക്കുകയെന്നത് വളരെ ശ്രമകരമാണ്.
ലക്ഷണങ്ങൾ
വിശപ്പില്ലായ്‌മ, കണ്ണുകൾ കുഴിയുക, മയക്കം, പോഷകാഹാരക്കുറവ്, അവയവങ്ങൾ ശരിയായി പ്രവർത്തിക്കാതിരിക്കൽ, മുറിവ് ഉണങ്ങാതിരിക്കല്‍, പഴുപ്പുണ്ടാവുക, ശരീരഭാരം കുറയുക തുടങ്ങിയവയൊക്കെ യെല്ലോ ഫംഗസിന്‍റെ ലക്ഷണങ്ങളാണ്.
ചികിത്സ
ബ്ലാക്ക് ഫംഗസ് ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ-ബി കുത്തിവയ്പ്പ് തന്നെയാണ് യെല്ലോ ഫംഗസിനെതിരെയും ഉപയോഗിക്കുന്നത്.
സ്വീകരിക്കേണ്ട മുൻകരുകലുകൾ
- ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക
- വീടും പരിസരവും കഴിയുന്നത്ര വൃത്തിയായി സൂക്ഷിക്കുക
- പഴകിയ ഭക്ഷണം ഉപയോഗിക്കാതിരിക്കുക
- ഈർപ്പം തങ്ങി നിൽക്കുന്നത് ഒഴിവാക്കുക. അമിത ഈർപ്പം ബാക്‌ടീരിയകളുടെ വളർച്ചയെ ത്വരിതപ്പെടുത്തും
- കൊവിഡ് രോഗികളുടെ മുറിയിൽ പരാമാവധി ശുദ്ധവായു ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക
- കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക. നേരത്തെ വൈദ്യസഹായം ലഭിക്കുന്നത് മറ്റ് രോഗങ്ങൾ വരാനുള്ള സാധ്യതകള്‍ തടയും