ETV Bharat / bharat

കേരള അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റുന്നുവെന്ന് പ്രചാരണം; മുഖ്യമന്ത്രിക്ക് കത്തയച്ച് യെദ്യൂരപ്പ

author img

By

Published : Jun 29, 2021, 8:25 AM IST

Updated : Jun 29, 2021, 11:12 AM IST

കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളുടെ പേരുകൾ കേരളം മാറ്റുന്നുവെന്ന് മാധ്യമ വാർത്ത വന്നിരുന്നു. എന്നാൽ കേരള സർക്കാർ വാർത്ത നിഷേധിച്ചു.

Kerala CM  Yediyurappa  rename border villages  Karnataka Border Area Development Authority  KBADA  C. Somashekhara  അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റുന്നുവെന്ന് പ്രചാരണം; പിണറായിക്ക് കത്തയച്ച് യദ്യൂരപ്പ  യദ്യൂരപ്പ  പിണറായി വിജയൻ  കാസർകോട്  അതിർത്തി ഗ്രാമം  മഞ്ചേശ്വരം ജില്ല  kerala karnataka border
അതിർത്തി ഗ്രാമങ്ങളുടെ പേര് മാറ്റുന്നുവെന്ന് പ്രചാരണം; പിണറായിക്ക് കത്തയച്ച് യദ്യൂരപ്പ

ബെംഗളുരു: കാസർകോട് അതിർത്തി ഗ്രാമങ്ങളുടെ പേരുകൾ മാറ്റുന്നുവെന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. അതിർത്തി ഗ്രാമങ്ങളുടെ പേരുകൾ മാറ്റരുതെന്ന് യെദ്യൂരപ്പ കത്തിൽ പിണറായി വിജയനോട് അഭ്യർഥിച്ചു.

ഗ്രാമങ്ങളുടെ പേരുകൾ മാറ്റുന്നതിനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് കർണാടക ബോർഡർ ഏരിയ ഡെവലപ്മെന്‍റ് അതോറിറ്റി ചെയർപേഴ്സൺ സി. സോമശേഖര യെദ്യൂരപ്പയെ സമീപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പിണറായി വിജയന് യെദ്യൂരപ്പ കത്തയച്ചത്. മഞ്ചേശ്വരം ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ രണ്ട് സംസ്ഥാനത്തെയും ജനങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നതെന്നും സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള കന്നട പേരുകൾ മാറ്റുന്നത് ശരിയല്ലെന്നും കത്തിൽ പറയുന്നു.

എതിർപ്പുമായി കന്നട സാംസ്കാരിക മന്ത്രി

കർണാടക സാംസ്കാരിക മന്ത്രിയും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഓരോ ഗ്രാമത്തിന്‍റെയും കന്നട പേരുകൾ ഇവിടുത്തെ ജനങ്ങളുടെ സാംസ്കാരിക ധാർമികതയെ പ്രതിഫലിപ്പിക്കുന്നുവെന്നും ജനങ്ങൾ ഈ പേരുകളുമായി വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി അരവിന്ദ ലിംബാവലി പറഞ്ഞു.

Also Read: ഇന്ധനവിലയിൽ വീണ്ടും വർധനവ്

മധുരു, മല്ല, കാരഡ്ക, ബേദഡ്ക, കുംബ്ലെ, പിലികുഞ്ചെ, അനെബാഗിലു, ഹോസദുർഗ, സാസിഹിട്ലു, മഹാസതിഗുണ്ടി എന്നീ ഗ്രാമങ്ങളുടെ പേരുകൾ മാറ്റുന്നുെവെന്ന മാധ്യമ വാർത്ത വിവാദമായതോടെയാണ് യെദ്യൂരപ്പ കത്തയച്ചത്.

നിഷേധിച്ച് കേരളം

എന്നാൽ, കേരള സർക്കാർ വാർത്ത നിഷേധിച്ചു. അത്തരമൊരു പേരുമാറ്റത്തിന് കേരളം പദ്ധതിയിട്ടിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. കാസർകോട് ജില്ലാ കലക്ടർ സജിത് ബാബുവും സംഭവം നിഷേധിച്ചു. പേരു മാറ്റവുമായി ബന്ധപ്പെട്ട ഒരു ഫയലും തന്‍റെ മുന്നിൽ എത്തിയിട്ടില്ലെന്ന് കലക്ടർ പറഞ്ഞു.

Last Updated : Jun 29, 2021, 11:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.