ബെംഗളൂരു: കർണാടകയിലെ ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ ബി എസ് യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് അറിയിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ യെദ്യൂരപ്പ തന്‍റെ കടമകൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും അദ്ദേഹം തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും അരുൺ സിങ് പറഞ്ഞു.
ALSO READ: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിയെന്ന് ബി.എസ്. യെദ്യൂരപ്പ
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് തലത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അരുൺ സിങ് പറഞ്ഞു. കൊവിഡ് സാഹചര്യത്തിൽ യെദ്യൂരപ്പ മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെന്നും അദ്ദേഹം സംഘടനയെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അരുൺ സിങ് കൂട്ടിച്ചേർത്തു.
ALSO READ: കര്‍ണാടകയില്‍ നേതൃമാറ്റത്തിന് സാധ്യതയില്ലെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്
ബിജെപി ഹൈക്കമാൻഡിന് വിശ്വാസമുള്ള കാലത്തോളം താൻ മുഖ്യമന്ത്രിയായി തുടരുമെന്നും, അവർക്ക് തന്നെ വേണ്ട എന്നു പറയുന്ന ദിവസം രാജിവയ്ക്കുമെന്നും യെദ്യൂരപ്പ നേരത്തെ പ്രതികരിച്ചിരുന്നു. സംസ്ഥാന ടൂറിസം മന്ത്രി സി.പി യോഗേശ്വര, മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബസംഗൗഡ പാട്ടീൽ യത്‌നാൽ, ഹുബ്ലി എംഎൽഎ, അരവിന്ദ് ബെല്ലാഡ് തുടങ്ങി നിരവധി ബിജെപി നേതാക്കൾ യെദ്യൂരപ്പയ്‌ക്കെതിരെ പ്രസ്താവന നടത്തുകയും കർണാടകയിൽ നേതൃമാറ്റം ആവശ്യപ്പെടുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.