ബെംഗളൂരു : ഹൈക്കമാൻഡ് നിർദേശിച്ചാൽ രാജിവയ്ക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ഹൈക്കമാൻഡ് തന്നെ ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രി ആക്കിയത്. അധികാരത്തിൽ തുടരാൻ പറയുന്നിടത്തോളം താനത് ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേതൃമാറ്റം ഉൾപ്പെടെയുള്ള ചിലരുടെ വാദങ്ങളോട് താൻ പ്രതികരിച്ചിട്ടില്ല. പാർട്ടിയിൽ ആശയക്കുഴപ്പങ്ങളൊന്നുമില്ല. ഹൈക്കമാൻഡ് നൽകിയ അവസരം വിനിയോഗിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു.
Also Read: അടിയന്തര ബിജെപി യോഗം കൊച്ചിയിൽ ; കുഴല്‍പ്പണ വിവാദം ചര്‍ച്ചയാകും
സംസ്ഥാനത്ത് തനിക്ക് ബദലില്ലെന്ന വിശ്വാസക്കാരനല്ല, സംസ്ഥാനത്തും രാജ്യത്തും എല്ലായ്പോഴും ബദലുകളുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.