പ്രഖ്യാപനം മുതല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ (Mammootty) ഏറ്റവും പുതിയ ചിത്രമാണ് 'യാത്ര 2' (Yatra 2). ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ (Andhra Pradesh CM Jagan Mohan Reddy) ജീവിത കഥ പറയുന്ന ചിത്രത്തിന്‍റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണിപ്പോള്‍. ഈ അവസരത്തില്‍ സിനിമയുടെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
'യാത്ര 2'ല്‍ സോണിയ ഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്‌റ്ററാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ജര്‍മ്മന്‍ താരം സൂസെയ്‌ന്‍ ബെര്‍ണെര്‍ട്ട് ആണ് ചിത്രത്തില്‍ സോണിയ ഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകവും 'യാത്ര 2'ല്‍ ചിത്രീകരിക്കുന്നുണ്ട്.
നിരവധി ബോളിവുഡ് ചിത്രങ്ങള്‍, വെബ് സീരീസ്, ടെലിവിഷന്‍ പരമ്പരകള്‍, പരസ്യ ചിത്രങ്ങള്‍ എന്നിവികളില്‍ അഭിനയിച്ചിട്ടുണ്ട് സൂസെയ്‌ന്‍. അന്തരിച്ച പ്രമുഖ താരം അഖില്‍ മിശ്രയുടെ ഭാര്യയാണ് താരം.
പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ തെന്നിന്ത്യന്‍ താരം ജീവയും (Jiiva) കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ 'യാത്ര 2'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മമ്മൂട്ടിയും ജീവയുമായിരുന്നു ഫസ്‌റ്റ് ലുക്കില്‍. 2024 ഫെബ്രുവരി എട്ടിനാണ് 'യാത്ര 2' തിയേറ്ററുകളില്‍ എത്തുന്നത് (Yathra 2 release).
Also Read: യാത്ര 2 വൈ എസ് ജഗമോഹന്‍ റെഡ്ഡിയുടെ ബയോപിക്കോ? ആകാംക്ഷയുണര്‍ത്തി മോഷൻ പോസ്‌റ്റർ പുറത്ത്
സിനിമയുടെ ആദ്യ ഭാഗം 'യാത്ര' പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഭാഗമായ 'യാത്ര 2' റിലീസ് ചെയ്യുന്നത്. 'യാത്ര' റിലീസായ അതേ തീയതിയില്‍ തന്നെയാണ് 'യാത്ര 2' റിലീസ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. അന്തരിച്ച മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ (Former Andhra Pradesh CM YS Rajashekar Reddy) ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രമായിരുന്നു 'യാത്ര' (Biopic of YS Rajashekar Reddy).
സിനിമയില്‍ മമ്മൂട്ടിയാണ് വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ വേഷം അവതരിപ്പിച്ചത്. ആദ്യ ഭാഗം വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഉള്ളതാണെങ്കില്‍ രണ്ടാം ഭാഗം മകനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ളതാണ്. നടന്‍ ജീവയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി പകര്‍ന്നാടുക (Biopic of Jagan Mohan Reddy). 2009 മുതല്‍ 2019 വരെയുള്ള 10 വര്‍ഷ കാലയളവില്‍ ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തെ രൂപപ്പെടുത്തിയ ചില നിർണായക നിമിഷങ്ങളിലേക്കാണ് 'യാത്ര 2' കടന്നു ചെല്ലുന്നതെന്നാണ് സൂചന.