ന്യൂഡൽഹി: മലിനീകരണം ഉയർന്നതോടെ യമുന നദിയിൽ വീണ്ടും വിഷപ്പത രൂപപ്പെട്ടു. ഡൽഹിയിലേയും ഹരിയാനയിലേയും ഡൈയിങ് വ്യവസായ ശാലകളിൽ ഉപയോഗിക്കുന്ന ഡിറ്റർജന്‍റുകളിലെ ഉയർന്ന ഫോസ്‌ഫേറ്റിന്‍റെ അംശമാണ് വിഷപ്പതയ്‌ക്ക് കാരണം എന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. മുൻപും യമുന നദിയിൽ ഇത്തരത്തിൽ വിഷപ്പത കണ്ടിരുന്നു.
ലോക് ഡൗണ്‍ കാലഘട്ടത്തിൽ തെളിഞ്ഞൊഴുകിയ യമുനയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഇതുപോലെ നദിയെ തുടർന്നും സംരക്ഷിക്കാനാകുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ. എന്നാൽ നിയന്ത്രണങ്ങൾ നീക്കിയതോടെ നദി വീണ്ടും മോശം അവസ്ഥയിലേക്ക് എത്തുകയായിരുന്നു.