ETV Bharat / bharat

പ്രതിരോധത്തിലടക്കം സഹായകമാകും ; റോബോട്ടിനെ വികസിപ്പിച്ച് ജയ്‌പൂര്‍ സ്വദേശി - Make in India

മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് റോബോട്ടിനെ വികസിപ്പിച്ചതെന്ന് ഭുവനേഷ് മിശ്ര

rescue  Xena 5.0  റോബോട്ടിക് സാങ്കേതിക  റോബോട്ട്  മെയ്‌ക്ക് ഇന്‍ ഇന്ത്യ  Make in India  multipurpose Robot
പ്രതിരോധത്തിലടക്കം സഹായകമാവുന്ന റോബോട്ടിനെ വികസിപ്പിച്ച് ജയ്‌പൂര്‍ സ്വദേശി
author img

By

Published : Nov 1, 2021, 8:38 PM IST

ജയ്‌പൂര്‍ : റോബോട്ടിക് സാങ്കേതിക വിദ്യയില്‍ പുത്തന്‍ നേട്ടം കൈവരിച്ച് ജയ്‌പൂര്‍ സ്വദേശി. പ്രതിരോധം, രക്ഷാപ്രവർത്തനം, അഗ്നിശമന പ്രവർത്തനങ്ങൾ എന്നിവയ്ക്കടക്കം സഹായകമാകാൻ കഴിയുന്ന റോബോട്ടിനെയാണ് ജയ്‌പൂര്‍ സ്വദേശിയായ ഭുവനേഷ് മിശ്ര എന്നയാള്‍ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഏത് തരത്തിലുള്ള ഉപരിതലത്തിലും നടക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന മൾട്ടി പർപ്പസ് റോബോട്ടിന് Xena 5.0 എന്നാണ് പേരിട്ടിരിക്കുന്നത്. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് റോബോട്ടിനെ വികസിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ റോബോട്ട് വളരെ ഉപയോഗപ്രദമാണെന്ന് തെളിയിക്കാനാവുമെന്നും മിശ്ര പറഞ്ഞു. ഏത് തരത്തിലുള്ള ആയുധങ്ങളും ഇതിൽ സ്ഥാപിക്കാനാവും. ബോംബുകൾ നിർവീര്യമാക്കാനും റോബോട്ട് ഫലപ്രദമാണ്. ദുരന്ത നിവാരണ സമയത്ത് രക്ഷാപ്രവർത്തനത്തിനും ഇത് സഹായകമാകും.

also read: സുരക്ഷയിലും കേമന്‍; ആഗോള എന്‍.സി.എ.പി ക്രാഷ് ടെസ്റ്റില്‍ ടാറ്റാ പഞ്ചിന് 5 സ്റ്റാര്‍

അഗ്നിശമന സേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കാർഷിക ആവശ്യങ്ങൾക്കായും ഇതിനെ രൂപമാറ്റം വരുത്താമെന്നും മിശ്ര പറഞ്ഞു. റോബോട്ടിന് 30 സെന്‍റിമീറ്റർ വരെ ഉയരത്തിൽ കയറാനും ഏകദേശം 250 കിലോഗ്രാം ഭാരം ഉയർത്താനും കഴിയുമെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

എസ്‌യുവി വാഹനം വരെ വലിക്കാനാവുന്ന റോബോട്ടിന് 300 മീറ്റര്‍ അകലെ നിന്ന് വരെ റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനാവുമെന്നും ഇയാള്‍ പറഞ്ഞു. ഏകദേശം 25 ലക്ഷം രൂപ വില വരുന്ന റോബോട്ടിന് ഒറ്റ ചാർജിൽ മൂന്ന് മണിക്കൂർ പ്രവർത്തിക്കാൻ കഴിയും. ക്യാമറ, ഫയർ മോണിറ്റർ എന്നിവയും ഇതിലേക്ക് ചേർക്കാമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.