ETV Bharat / bharat

Badri Seshadri Arrested | മണിപ്പൂർ വിഷയത്തിൽ വിവാദ പരാമർശം : എഴുത്തുകാരൻ ബദ്രി ശേഷാദ്രി റിമാന്‍ഡില്‍

മണിപ്പൂർ വിഷയത്തിൽ പ്രകോപനപരമായ പരാമർശം നടത്തിയെന്നും സുപ്രീം കോടതി ജഡ്‌ജിയെ അപമാനിക്കുന്ന തരത്തിൽ പ്രസ്‌താവന നടത്തിയെന്നുമാണ് ബദ്രി ശേഷാദ്രിക്കെതിരെയുള്ള കേസ്

Controversial Comments on Manipur Issue  Writer Badri Seshadri  Writer Badri Seshadri Judicial Custody  Badri Seshadri  Writer Badri Seshadri arrested  മണിപ്പൂർ വിഷയത്തിൽ വിവാദ പരാമർശം  മണിപ്പൂർ  എഴുത്തുകാരൻ ബദ്രി ശേഷാദ്രി  ബദ്രി ശേഷാദ്രി പിടിയിൽ  ബദ്രി ശേഷാദ്രി ജുഡീഷ്യൽ കസ്റ്റഡിയിൽ  മണിപ്പൂർ വിഷയത്തിൽ വിവാദ പരാമർശം എഴുത്തുകാരൻ  മണിപ്പൂർ വിഷയം വിവാദ പരാമർശം ബദ്രി ശേഷാദ്രി  ബദ്രി ശേഷാദ്രി
Badri Seshadri
author img

By

Published : Jul 30, 2023, 10:27 AM IST

Updated : Jul 30, 2023, 11:56 AM IST

എഴുത്തുകാരൻ ബദ്രി ശേഷാദ്രി അറസ്റ്റിൽ

പേരാമ്പലൂർ : മണിപ്പൂർ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ പ്രശസ്‌ത എഴുത്തുകാരനും പ്രഭാഷകനുമായ ബദ്രി ശേഷാദ്രിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പേരാമ്പലൂർ ജില്ലയിലെ കുന്നത്തിനടുത്ത് കടൂരിലെ അഭിഭാഷകനായ കവിയരസു നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒരു പ്രമുഖ യൂട്യൂബ് ചാനലിലെ ചർച്ചയ്ക്കിടെ ബദ്രി ശേഷാദ്രി പ്രകോപനപരമായ പ്രസ്‌താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

'സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കോടതി ചെയ്യും എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്, നമുക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് തോക്ക് കൊടുത്ത് അവിടേക്ക് അയക്കാം, അദ്ദേഹത്തിന് സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമോ എന്ന് നോക്കാം' - എന്നായിരുന്നു ബദ്രി ശേഷാദ്രി നടത്തിയ വിവാദ പരാമർശം. അതൊരു മലയോര പ്രദേശമാണ്. അവിടെ കൊലപാതകം നടക്കുമെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. ഈ വാദങ്ങള്‍ പ്രകോപനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കവിയരസു പരാതി നല്‍കിയത്.

സമാധാനം തകർക്കുക, അക്രമത്തിന് പ്രേരിപ്പിക്കുക, സുപ്രീം കോടതി ജഡ്‌ജിയെ അപമാനിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 153, 153 എ, 505 (1) (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കുന്നം പൊലീസ് ബദ്രി ശേഷാദ്രിക്കെതിരെ കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ ഇയാളെ ചെന്നൈയിൽവച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയാക്കി.

തുടർന്ന് കുന്നത്തെ ജില്ല ലോ ആൻഡ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇയാളെ ഹാജരാക്കി. ജഡ്‌ജി കവിത, കേസിൽ വാദം കേട്ട് ബദ്രി ശേഷാദ്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. തുടർന്ന് തിരുച്ചി സെൻട്രൽ ജയിലിലേക്ക് മാറ്റി.

ബദ്രി ശേഷാദ്രിയുടെ അറസ്റ്റിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തമിഴ്‌നാട് സർക്കാരിന്‍റെ നടപടികളെ വിമർശിച്ചുകൊണ്ടാണ് ബിജെപിയുടെ പ്രതിഷേധം. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ സോഷ്യൽ മീഡിയയിൽ അറസ്റ്റിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.

മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ : മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ പീഡിപ്പിച്ച് നഗ്നരാക്കി പൊതുമധ്യത്തില്‍ നടത്തിച്ച സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി സ്വമേധയാ വിഷയത്തിൽ ഇടപെട്ടത്. സംഭവം അത്യന്തം അലോസരപ്പെടുത്തുന്നതെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ഭരണഘടനാപരമായ ജനാധിപത്യത്തില്‍ സ്വീകാര്യമല്ലാത്ത കാര്യമാണ് സംഭവിച്ചത്.

കേന്ദ്രസർക്കാരും മണിപ്പൂർ സർക്കാരും വിഷയത്തില്‍ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണം. അക്രമാസക്തമായ അന്തരീക്ഷത്തിൽ സ്‌ത്രീകളെ ഉപകരണമാക്കുന്നത് അസ്വീകാര്യമാണ്. ഇത് കടുത്ത ഭരണഘടനാലംഘനവും മനുഷ്യാവകാശ ധ്വംസനവുമാണെന്നും ബെഞ്ച് പരാമര്‍ശിച്ചു.

Read more : Manipur Violence | സ്‌ത്രീകളെ പീഡിപ്പിച്ച് നഗ്‌നരാക്കി നടത്തിച്ച സംഭവം : അടിയന്തര നടപടിക്ക് സുപ്രീം കോടതി നിര്‍ദേശം

സർക്കാരിന് പ്രവർത്തിക്കാൻ കുറച്ച് സമയം നൽകും. എന്നിട്ടും വിഷയത്തില്‍ യാതൊന്നും ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ കോടതി നടപടിയെടുക്കുമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് നൽകിയ മുന്നറിയിപ്പ്. സാമുദായിക കലഹമുള്ള പ്രദേശത്ത് അക്രമം നടത്തുന്നതിന് സ്‌ത്രീകളെ ഉപകരണമാക്കി ഉപയോഗിക്കുന്നത് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത് ഭരണഘടനാലംഘനവും മനുഷ്യാവകാശ ധ്വംസനവുമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

Last Updated : Jul 30, 2023, 11:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.