ETV Bharat / bharat

ഗുസ്‌തി താരങ്ങള്‍ക്ക് ചര്‍ച്ചയ്‌ക്ക് ക്ഷണം; കര്‍ഷക നേതാവിനൊപ്പം അനുരാഗ് താക്കൂറിനെ കണ്ട് ബജ്‌റംഗ് പുനിയയും സാക്ഷി മാലിക്കും

ഇന്നലെ അര്‍ധരാത്രിയോടെയാണ് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഗുസ്‌തി താരങ്ങളെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചത്

Wrestlers meet Union Minister Anurag Thakur  Union Minister Anurag Thakur  Wrestlers  Bharatiya Kisan Union president  Rakesh Tikait  Bharatiya Kisan Union  ഗുസ്‌തി താരങ്ങള്‍ക്ക് ചര്‍ച്ചയ്‌ക്ക് ക്ഷണം  ഗുസ്‌തി താരങ്ങള്‍  ഗുസ്‌തി  കര്‍ഷക നേതാവിനൊപ്പം  ബജ്‌റംഗ് പുനിയ  സാക്ഷി മാലിക്ക്  സാക്ഷി  യുവജനകാര്യ കായിക മന്ത്രി  കായിക മന്ത്രി  ചര്‍ച്ച
കര്‍ഷക നേതാവിനൊപ്പം അനുരാഗ് താക്കൂറിനെ കണ്ട് ബജ്‌റംഗ് പുനിയയും സാക്ഷി മാലിക്കും
author img

By

Published : Jun 7, 2023, 5:03 PM IST

ന്യൂഡല്‍ഹി: ബ്രിജ്‌ ഭൂഷണ്‍ വിഷയത്തില്‍ ചര്‍ച്ചയ്‌ക്കായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് താക്കൂറിനെ സന്ദര്‍ശിച്ച് ഗുസ്‌തി താരങ്ങളും കര്‍ഷക നേതാവും. ഗുസ്‌തി താരങ്ങളായ ബജ്‌റങ് പുനിയ, സാക്ഷി മാലിക്, ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് രാകേഷ് ടിക്കായത്ത് എന്നിവര്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്‍റെ വസതിയിലെത്തിയാണ് ചര്‍ച്ച നടത്തിയത്. അതേസമയം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുള്‍പ്പടെ 12 ഓളം വനിത ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന താരങ്ങളെ രണ്ടാംവട്ട ചര്‍ച്ചക്കായി ക്ഷണിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

  • The government is willing to have a discussion with the wrestlers on their issues.

    I have once again invited the wrestlers for the same.

    — Anurag Thakur (@ianuragthakur) June 6, 2023 " class="align-text-top noRightClick twitterSection" data=" ">

നിര്‍ദേശങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങില്ല: ഇന്നലെ അര്‍ധരാത്രിയോടെയാണ് കായിക മന്ത്രി താരങ്ങളുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ബ്രിജ് ഭൂഷൺ സിങിനെതിരെയുള്ള നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സർക്കാരിൽ നിന്നുമുള്ള നിർദേശത്തിൽ സമവായത്തിലെത്തിയ ശേഷം മാത്രമേ ഗുസ്‌തി താരങ്ങള്‍ അനുരാഗ് താക്കൂറിനെ കാണുകയുള്ളു എന്നായിരുന്നു ഇതിനോട് സാക്ഷി മാലിക്കിന്‍റെ പ്രതികരണം. സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന നിര്‍ദേശം മുതിര്‍ന്നവരും അനുഭാവികളുമൊത്ത് തങ്ങള്‍ ചര്‍ച്ച ചെയ്യും. നിര്‍ദേശം ശരിയാണെന്ന് എല്ലാവരും സമ്മതം നൽകിയാൽ മാത്രമേ ഞങ്ങൾ സമ്മതിക്കുകയുള്ളു. സർക്കാർ പറയുന്നത് എന്തും സമ്മതിച്ച് തങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കുമെന്നത് നടക്കാന്‍ പോവുന്നില്ലെന്നും സാക്ഷി മാലിക്ക് പറഞ്ഞു. ചര്‍ച്ചക്കായി ഇതുവരെ സമയം തീരുമാനിച്ചിട്ടില്ലെന്നും സാക്ഷി വ്യക്തമാക്കി.

Also Read: ഗുസ്‌തി താരങ്ങളുടെ സമരം: സച്ചിന്‍റെ മൗനത്തില്‍ പ്രതിഷേധം, വസതിക്ക് മുന്‍പില്‍ ഫ്ലക്‌സ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്

ചര്‍ച്ചയ്‌ക്കായുള്ള ക്ഷണം: കര്‍ഷക നേതാക്കളുടെ ഇടപെടലോടെ താത്‌കാലികമായി പ്രതിഷേധം അവസാനിപ്പിച്ച താരങ്ങളില്‍ സാക്ഷി മാലിക്കും ബജ്‌റങ് പുനിയയും ഇന്ത്യൻ റെയിൽവേയിൽ സ്‌പോർട്‌സ് ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി (ഒഎസ്‌ഡി) ജോലിയില്‍ തിരികെ പ്രവേശിച്ചതിനെ ചൊല്ലി താരങ്ങള്‍ സമരം അവസാനിപ്പിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പ്രതിഷേധത്തില്‍ നിന്ന് പിറകോട്ടില്ലെന്നും ജോലി ഉപേക്ഷിക്കാന്‍ പത്ത് സെക്കന്‍ഡ് പോലും ആവശ്യമില്ലെന്നും താരങ്ങള്‍ ഇതിനോട് പ്രതികരിക്കുകയും ചെയ്‌തിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് ഗുസ്‌തി താരങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നറിയിച്ചുള്ള കായിക മന്ത്രിയുടെ അറിയിപ്പ് എത്തുന്നത്. ഗുസ്‌തി താരങ്ങളുമായി അവരുടെ വിഷയങ്ങളിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണ്. അതിനായി ഞാൻ വീണ്ടും ഗുസ്‌തി താരങ്ങളെ ക്ഷണിച്ചുവെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ചര്‍ച്ച മുമ്പും: കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുമായും ഗുസ്‌തി താരങ്ങൾ ചർച്ച നടത്തിയിരുന്നു. ശനിയാഴ്‌ച (03.06.2023) രാത്രി 11 മണിയോടെയായിരുന്നു അമിത് ഷായുമായി താരങ്ങളുടെ കൂടിക്കാഴ്‌ച. സീനിയർ താരങ്ങളായ ബജ്‌റങ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നവർ ഏകദേശം ഒരു മണിക്കൂറോളമാണ് അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തിയത്.

Also Read: ആവശ്യം ബ്രിജ്‌ഭൂഷണിന്‍റെ അറസ്റ്റ് മാത്രം: ഗുസ്‌തി താരങ്ങള്‍ അമിത്‌ ഷായുമായി കൂടിക്കാഴ്‌ച നടത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.