സോണിപത് : ഛത്രസാൽ സ്റ്റേഡിയത്തിലെ കൊലപാതകക്കേസിൽ അറസ്റ്റിലായ ഒളിമ്പ്യന്‍ സുശീൽ കുമാറിന് വധശിക്ഷ നൽകണമെന്ന് ഗുസ്തി താരം സാഗർ റാണയുടെ കുടുംബം. സ്‌പെഷ്യൽ സെൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞദിവസം സുശീൽ കുമാര്‍ അറസ്റ്റിലായിരുന്നു.
read more: ഛത്രസാൽ കൊലപാതകം; ഒളിമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ
ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയിൽ വച്ചുണ്ടായ ഏറ്റുമുട്ടലിലാണ് മുൻ ജൂനിയർ ദേശീയ ചാമ്പ്യനായ സാഗർ റാണയെ സുശീൽ കുമാർ കൊലപ്പെടുത്തിയത്. കേസിൽ സുശീൽ കുമാറിനെതിരെ കോടതി ജാമ്യമില്ല വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. താരത്തിന് നേരത്തെ അനുവദിച്ച മുൻകൂർ ജാമ്യം ചൊവ്വാഴ്‌ച ഡൽഹി കോടതി റദ്ദാക്കിയിരുന്നു.