ETV Bharat / bharat

ഗുസ്തി താരത്തിന്‍റെ കൊലപാതകം; സുശീൽ കുമാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

മറ്റ് ഗുസ്തിക്കാർക്ക് മുന്നിൽ വച്ച് തന്നോട് മോശമായി പെരുമാറിയതിന് സുശീലും കൂട്ടാളികളും സാഗറിനെ തട്ടിക്കൊണ്ട് വരികയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Wrestler murder case: Delhi Police issues lookout notice against absconding wrestler Sushil Kumar  പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല  ഗുസ്തി താരത്തിന്‍റെ കൊലപാതകം  ഒളിംപിക് മെഡൽ ജേതാവ് സുശീൽ കുമാർ  സാഗർ ധങ്കഡ്  നോർത്ത് വെസ്റ്റ് ഡൽഹി
ഒളിംപിക് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
author img

By

Published : May 10, 2021, 3:05 PM IST

ന്യൂഡൽഹി: നോർത്ത് വെസ്റ്റ് ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ മുൻ ജൂനിയർ ദേശീയ ചാമ്പ്യനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ ഡൽഹി പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.

സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയിൽ നടന്ന കലഹത്തിനിടെ സുശീൽ കുമാർ, സാഗർ ധങ്കഡിനെ (23) മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്. പ്രതിക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾക്ക് കേസെടുത്തു. കൊലപാതകത്തിന് ശേഷം സുശീൽ ഹരിദ്വാർ, ഋഷികേശ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു വന്നുവെങ്കിലും പ്രതിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

സംഭവം നടക്കുമ്പോൾ സുശീൽ കുമാർ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. മറ്റ് ഗുസ്തിക്കാർക്ക് മുന്നിൽ വച്ച് തന്നോട് മോശമായി പെരുമാറിയതിന് സുശീലും കൂട്ടാളികളും സാഗറിനെ തട്ടിക്കൊണ്ട് വരികയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.