ETV Bharat / bharat

ക്ഷയരോഗം: അശ്രദ്ധ മരണത്തിലേക്ക്… ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക - ടിബി രോഗനിർണയം എങ്ങനെ

ലോകത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധികളുടെ പട്ടികയിലാണ് ക്ഷയ രോഗത്തെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്

World Tuberculosis Day 2022  what are the symptoms of tb  what is tuberculosis  how is tb treated  how is tuberculosis diagnosed  ലോക ക്ഷയരോഗ ദിനം  എന്താണ് ക്ഷയരോഗം  ക്ഷയരോഗം ലക്ഷണങ്ങള്‍  ടിബി രോഗനിർണയം എങ്ങനെ  ക്ഷയരോഗം ചികിത്സ എങ്ങനെ
ലോക ക്ഷയരോഗ ദിനം
author img

By

Published : Mar 23, 2022, 10:37 PM IST

Updated : Mar 24, 2022, 6:53 AM IST

മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനം. 1882ൽ ഡോ. റോബർട്ട് കോച്ച് ടിബിക്ക് കാരണമാകുന്ന ബാക്‌ടീരിയയെ കണ്ടെത്തിയതിന്‍റെ ഓര്‍മയ്ക്കായാണ് എല്ലാ വര്‍ഷവും മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്. 'നിക്ഷേപിക്കുക, ജീവന്‍ രക്ഷിക്കുക' എന്നതാണ് ഈ വർഷത്തെ (2022) ദിനാചരണത്തിന്‍റെ പ്രമേയം.

ലോകത്തെ ഏറ്റവും മാരകമായ പകർച്ചവ്യാധികളുടെ പട്ടികയിലാണ് ടിബിയെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടിബിയെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങളുടെ ഫലമായി 2000 മുതൽ 66 ദശലക്ഷം പേരുടെ ജീവൻ രക്ഷിക്കാനായെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കൊവിഡ് മഹാമാരി ഈ ശ്രമങ്ങളെയെല്ലാം തകിടം മറിച്ചതായാണ് പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വർഷങ്ങള്‍ക്ക് ശേഷം 2020-ൽ ടിബി മരണങ്ങൾ വീണ്ടും വർധിച്ചു. 2020-ൽ മാത്രം ഏകദേശം 99,00,000 പേർക്ക് ക്ഷയരോഗം ബാധിച്ചതായാണ് കണക്കുകള്‍. 5,00,000 ആളുകള്‍ ടിബി ബാധിച്ച് മരിച്ചതായും കണക്കുകള്‍ പറയുന്നു.

എന്താണ് ക്ഷയരോഗം: മൈകോബാക്‌ടീരിയം ട്യൂബർ കുലോസിസ് എന്ന ബാക്‌ടീരിയ മൂലമുണ്ടാകുന്ന ഒരു അണുബാധയാണ് ടിബി. ശ്വാസകോശമാണ് ടിബി ബാധിക്കുന്ന പ്രധാന അവയവം. ബാക്‌ടീരിയകൾ വൃക്ക, തലച്ചോറ്, നട്ടെല്ല് തുടങ്ങിയ ശരീരഭാഗങ്ങളെയും ബാധിക്കും. ആരോഗ്യകരമല്ലാത്ത ജീവിതശൈലി, മദ്യപാനം, പുകവലി എന്നിവ രോഗത്തിന് കാരണമായേക്കാം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങള്‍: രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് ടിബിയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നതെന്ന് സെന്‍റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു. ശ്വാസകോശത്തിൽ ക്ഷയം ബാധിച്ചാൽ കഫത്തിൽ രക്തമോ, മൂന്ന് ആഴ്‌ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ചുമയോ ആണ് പ്രധാന ലക്ഷണങ്ങള്‍

ടിബി രോഗത്തിന്‍റെ മറ്റ് ലക്ഷണങ്ങൾ: ബലക്കുറവ് അല്ലെങ്കിൽ ക്ഷീണം, ശരീര ഭാരം കുറയുന്നത്, വിശപ്പില്ലായ്മ, കടുത്ത തണുപ്പ് ,പനി, രാത്രിയിൽ വിയർക്കുന്നത്

ടിബി രോഗനിർണയം എങ്ങനെ?: പിസിആർ ടെസ്റ്റ്, ഇഎസ്‌ആർ, എക്‌സ്ട്രാ പള്‍മണറി ടിബി, സ്മിയര്‍ മൈക്രോസ്‌കോപ്പി എന്നീ ടെസ്റ്റുകള്‍ വഴി ടിബി രോഗ നിർണയം നടത്താം.

ചികിത്സ എങ്ങനെയെല്ലാം: ടിബി ചികിത്സിച്ച് ഭേദമാക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഡോക്‌ടറുടെ നിർദേശപ്രകാരമുള്ള ആന്റിബയോട്ടിക്കുകള്‍ ആറ് മാസം തുടർച്ചയായി കഴിച്ചാൽ ടിബിയിൽ നിന്ന് മുക്തി നേടാവുന്നതാണ്. ചില സന്ദർഭങ്ങളിൽ ടിബി ബാക്ടീരിയ സാധാരണ മരുന്നുകളോട് പ്രതികരിക്കില്ല. ഈ സാഹചര്യത്തിൽ മരുന്നുകളുടെ കാഠിന്യവും, ചികിത്സാ കാലവും വർധിക്കും.

ചികിത്സ കൃത്യമായി പൂർത്തിയാക്കിയില്ലെങ്കിൽ രോഗം കൂടുതൽ പടരാനും സാധ്യതയുണ്ട്. അതിനാൽ രോഗ ലക്ഷണങ്ങള്‍ കണ്ടാൽ ഉടൻ വൈദ്യസഹായം ഉറപ്പാക്കുക എന്നതാണ് പ്രധാനം.

Last Updated : Mar 24, 2022, 6:53 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.