ന്യൂഡല്‍ഹി: പഞ്ചാബ് സര്‍ക്കാറില്‍ നിന്നും ഭിന്നശേഷിക്കാരായ കായിക താരങ്ങള്‍ക്ക് കടുത്ത അവഗണനയെന്ന് പരാതി. ലോക ബധിര ചെസ് ചാമ്പ്യൻഷിപ്പില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയുമടക്കം മൂന്ന് മെഡല്‍ നേടിയ മാലിക ഹാന്‍ഡയാണ് പഞ്ചാബ് സര്‍ക്കാറിനെതിരെ രംഗത്തെത്തിയത്.
ബധിര കായികരംഗത്ത് സർക്കാരിന് നയങ്ങളില്ലാത്തതിനാല്‍ ജോലിയും പരിതോഷികവും നല്‍കാനാവില്ലെന്ന് കായിക മന്ത്രി പർഗത് സിങ് അറിയിച്ചതായി മാലിക ട്വീറ്റ് ചെയ്‌തു.
-
I am very feeling Hurt and crying
— Malika Handa🇮🇳🥇 (@MalikaHanda) September 2, 2021 " class="align-text-top noRightClick twitterSection" data="
Today I meet to Director ministry sports Punja
He said punjab can not give job and cash award accept to (Deaf sports)
What shall I do now all my future ruined??? @capt_amarinder @iranasodhi @ANI @vijaylokapally @anumitsodhi @navgill82 pic.twitter.com/RGmbFsFLpJ
">I am very feeling Hurt and crying
— Malika Handa🇮🇳🥇 (@MalikaHanda) September 2, 2021
Today I meet to Director ministry sports Punja
He said punjab can not give job and cash award accept to (Deaf sports)
What shall I do now all my future ruined??? @capt_amarinder @iranasodhi @ANI @vijaylokapally @anumitsodhi @navgill82 pic.twitter.com/RGmbFsFLpJI am very feeling Hurt and crying
— Malika Handa🇮🇳🥇 (@MalikaHanda) September 2, 2021
Today I meet to Director ministry sports Punja
He said punjab can not give job and cash award accept to (Deaf sports)
What shall I do now all my future ruined??? @capt_amarinder @iranasodhi @ANI @vijaylokapally @anumitsodhi @navgill82 pic.twitter.com/RGmbFsFLpJ
കായിക മന്ത്രിയുമായി ഡിസംബര്‍ 31നാണ് താരം കൂടിക്കാഴ്‌ച നടത്തിയിരുന്നത്. മുന്‍ കായിക മന്ത്രി തനിക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും കൊവിഡ് കാരണം റദ്ദാക്കിയ പരിപാടിയുടെ ക്ഷണക്കത്ത് തന്‍റെ പക്കലുണ്ടെന്നും ട്വീറ്റില്‍ താരം പറഞ്ഞു.
also read:IND vs SA : കോലിക്ക് പുറം വേദന; രണ്ടാം ടെസ്റ്റില്‍ നിന്നും പുറത്ത്
ഇക്കാര്യം പർഗത് സിങ്ങിനെ അറിയിച്ചപ്പോള്‍, പാരിതോഷികം പ്രഖ്യാപിച്ചത് മുന്‍ മന്ത്രിയാണ്, താനല്ലെന്നും സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു മറുപടിയെന്നും മാലിക കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്‍റെ അഞ്ച് വര്‍ഷം പാഴാക്കുകയും വിഡ്ഢിയാക്കുകകയും ചെയ്‌തുവെന്നും മാലിക പറഞ്ഞു.