ന്യൂഡല്‍ഹി: കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ ആഗോള നടപടിയാവശ്യമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. കീ ഡിക്ളറേഷന്‍ ഓണ്‍ ക്ലൈമറ്റ് ചെയ്‌ഞ്ച് ഒപ്പിടുന്നതിനായി ഇന്ത്യ സിഇഒ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റീല്‍, സിമന്‍റ്, പവര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലകളില്‍ നിന്നുള്ള പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.
-
The signing of the declaration on #climatechange by the industry sector is an important development. This shows India's resolve and commitment. World must take note of it. This is a remarkable feat. pic.twitter.com/0gVLPvsnX2
— Prakash Javadekar (@PrakashJavdekar) November 5, 2020 " class="align-text-top noRightClick twitterSection" data="
">The signing of the declaration on #climatechange by the industry sector is an important development. This shows India's resolve and commitment. World must take note of it. This is a remarkable feat. pic.twitter.com/0gVLPvsnX2
— Prakash Javadekar (@PrakashJavdekar) November 5, 2020The signing of the declaration on #climatechange by the industry sector is an important development. This shows India's resolve and commitment. World must take note of it. This is a remarkable feat. pic.twitter.com/0gVLPvsnX2
— Prakash Javadekar (@PrakashJavdekar) November 5, 2020
ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് കാലാവസ്ഥാ വ്യതിയാനമെന്നും, കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 2100 ആകുമ്പോഴേക്കും താപനില ഉയരുന്നത് 2 ഡിഗ്രിയില്‍ താഴേയാക്കാനും, വികിരണ തീവ്രത 35 ശതമാനമാക്കാനും പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. മലിനീകരണം കുറക്കണമെന്നും കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ട്രീ കവര്‍ 15,000 ചതുരശ്ര കിലോമീറ്ററായി വര്‍ധിച്ചുവെന്നും വികിരണ തീവ്രത 21 ശതമാനമായി കുറച്ചെന്നും പരിസ്ഥിതി മന്ത്രി വ്യക്തമാക്കി.
കാലാവസ്ഥ വ്യതിയാനത്തിനുള്ള യുഎന്‍ രൂപരേഖ കണ്‍വെന്‍ഷനിന്‍റെ കീഴില്‍ പാരീസ് ഉടമ്പടിയില്‍ ഒപ്പു വെച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഒക്‌ടോബറോടെ വൈദ്യുതി ഉപഭോഗം 12 ശതമാനം വര്‍ധിച്ചെന്നും ജിഎസ്ടി വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണെന്നും വാഹന വില്‍പനയും കൂടുതലാണെന്ന് ഇന്ത്യയുടെ നേട്ടങ്ങളെ മുന്‍നിര്‍ത്തി മന്ത്രി പറഞ്ഞു. പരിപാടിയില്‍ സ്വകാര്യമേഖലയോട് ഹരിത ഗൃഹ വാതക ബഹിര്‍ഗമനം കുറക്കാനും, കാര്യക്ഷമത വര്‍ധിപ്പിക്കാനും, മലിനീകരണ നിയന്ത്രണത്തിനും നിര്‍ദേശം നല്‍കി. കൊവിഡിനെ നേരിടാനായുള്ള രാജ്യത്തിന്‍റെ ശ്രമങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.