ETV Bharat / bharat

സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവം : കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന് കേന്ദ്രം, ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

author img

By

Published : Jul 31, 2023, 11:15 AM IST

മണിപ്പൂരില്‍ അതിക്രമത്തിന് ഇരയായ സ്‌ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്നാണ് കോടതി പരിഗണിക്കുന്നത്. ഇവരുടെ ഹര്‍ജിയില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ പ്രതിപ്പട്ടികയില്‍ ഉണ്ടെന്നാണ് വിവരം

Manipur  Women victims in Manipur video move Supreme court  Women victims in Manipur video  victims in Manipur video move Supreme court  സ്‌ത്രീകളെ നഗ്‌നരാക്കി നടത്തിച്ച സംഭവം  ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍  മണിപ്പൂരില്‍ അതിക്രമത്തിന് ഇരയായ സ്‌ത്രീകള്‍  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്  ജസ്റ്റിസ് മനോജ് മിശ്ര  ജസ്റ്റിസ് ജെ ബി പർദിവാല  ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല  സുപ്രീം കോടതി
Women victims in Manipur video move Supreme court

ന്യൂഡല്‍ഹി : മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ പീഡനത്തിന് ഇരയാക്കിയ ശേഷം നഗ്‌നരാക്കി പൊതുമധ്യത്തില്‍ നടത്തിയ കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതിക്രമത്തിന് ഇരയായവരുടെ പുതിയ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കുമെന്നാണ് വിവരം. കേസ് നടപടികളില്‍ സ്വകാര്യത കണക്കിലെടുത്ത് സ്‌ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ ഉള്ളടക്കം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

അതേസമയം ഹര്‍ജിയില്‍ മണിപ്പൂര്‍ സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും എതിര്‍കക്ഷികളാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് സ്‌ത്രീകളുടെ ഹർജി പരിഗണിക്കുന്നത്. സ്‌ത്രീകളെ നഗ്‌നരാക്കി ആള്‍ക്കൂട്ടം റോഡിലൂടെ നടത്തിച്ചതിന്‍റെ ദൃശ്യങ്ങള്‍ സംബന്ധിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അന്വേഷിക്കുമെന്ന് കേന്ദ്രം കഴിഞ്ഞ ആഴ്‌ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളോട് സഹിഷ്‌ണുതയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

സ്‌ത്രീകൾക്കെതിരായ ഏത് കുറ്റകൃത്യങ്ങളോടും ഒട്ടും സഹിഷ്‌ണുത കാണിക്കുന്നതല്ല കേന്ദ്രസർക്കാരിന്‍റെ സമീപനമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല പറയുന്നു. അന്വേഷണം നടത്താനായി സംസ്ഥാന സർക്കാർ സ്വതന്ത്ര ഏജൻസിയായ സിബിഐയെ ഏൽപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കുക മാത്രമല്ല, മണിപ്പൂർ സംസ്ഥാനത്തിന് പുറത്ത് വിചാരണ സമയബന്ധിതമായി നടത്തുകയും വേണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

പ്രസ്‌തുത സംഭവത്തില്‍ പ്രചരിച്ച വീഡിയോ കോടതിയെ വളരെയധികം അസ്വസ്ഥമാക്കിയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറ്റോർണി ജനറലിനോടും സോളിസിറ്റർ ജനറലിനോടും നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അല്ലാത്ത പക്ഷം ജുഡീഷ്യറി നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് കേന്ദ സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും മുന്നറിയിപ്പും നല്‍കി. കേസില്‍ നിലവില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായത്. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

സാമുദായിക കലഹമുള്ള ഒരു പ്രദേശത്ത് അക്രമം നടത്തുന്നതിന് സ്‌ത്രീകളെ ഒരു ഉപകരണമായി ഉപയോഗിക്കുന്നത് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നു എന്നും ഇത് അംഗീകരിക്കാനാവില്ല എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നേരത്തെ വീഡിയോ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനാപരമായ ജനാധിപത്യത്തില്‍ സ്വീകാര്യമല്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Also Read: Manipur Violence | സ്‌ത്രീകളെ പീഡിപ്പിച്ച് നഗ്‌നരാക്കി നടത്തിച്ച സംഭവം : അടിയന്തര നടപടിക്ക് സുപ്രീം കോടതി നിര്‍ദേശം

കുറ്റവാളികള്‍ക്കെതിരെ മെയ്‌ മുതല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും അനിഷ്‌ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയോടും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും കോടതി ആരാഞ്ഞു. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അന്ന് കോടതിയില്‍ വ്യക്തമാക്കി. സംഭവത്തിൽ സർക്കാരിനും ഗൗരവമായ ആശങ്കയുണ്ടെന്നും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കുമെന്നും മേത്ത പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.